ഉയരുന്ന ഇന്ധനവിലയ്ക്ക് തടയിടാന്‍ കേന്ദ്രം

Published On: 2018-05-20 14:15:00.0
ഉയരുന്ന ഇന്ധനവിലയ്ക്ക് തടയിടാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയതിനെ തുടര്‍ന്ന് വിലകുറയ്ക്കാനുള്ള നടപടി കൈക്കൊളുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പൊതുജനങ്ങള്‍ ഇന്ധന വിലവര്‍ദ്ധന മൂലം കഷ്ടപെടുകയാണ്.

ഒപെക് രാജ്യങ്ങള്‍ എണ്ണയുത്പാദനം കുറയ്ക്കുന്നതാണ് ക്രൂഡോയിലിന്റെ വിലവര്‍ദ്ധിക്കാന്‍ കാരണം. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കണ്ടെത്തും മന്ത്രി പറഞ്ഞു. അതിനിടെ മുംബൈയിലെ പെട്രോള്‍ വില 84 രൂപയിലും ഡീസല്‍ വില 71.94 രൂപയിലും എത്തി. പെട്രോളിയം ഉത്പന്നങ്ങള്‍ ചരക്ക് സേവന നികുതിയുടെ കീഴില്‍ കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് ഏപ്രിലില്‍ പ്രധാന്‍ പറഞ്ഞിരുന്നു.

Top Stories
Share it
Top