പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും വര്‍ദ്ധനവ്

ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധനവ്. പെട്രോള്‍ വിലയില്‍ 15 പൈസയും ഡീസല്‍ വിലയില്‍ 21...

പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും വര്‍ദ്ധനവ്

ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധനവ്. പെട്രോള്‍ വിലയില്‍ 15 പൈസയും ഡീസല്‍ വിലയില്‍ 21 പൈസയുടെയും വര്‍ദ്ധനവാണുണ്ടായത്.

ഏപ്രില്‍ 24 മുതല്‍ വര്‍ദ്ധിക്കാതിരുന്ന ഇന്ധന വില കര്‍ണാടക വോട്ടെടുപ്പിന് ശേഷം തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഉയര്‍ച്ച രേഖപ്പെടുത്തിയത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 75 രൂപ കടന്നു. 66.57 ആണ് ഡീസല്‍ വില. രാജ്യത്ത് രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പെട്രോള്‍ ഡീസല്‍ വില.

കൊല്‍ക്കത്തയില്‍ പെട്രോളിന് 77.79 രൂപയും ഡീസലിന് 69.11 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിന് 82.94 രൂപയും ഡീസലിന് 70.88 രൂപയും രേഖപ്പെടുത്തി. ചെന്നൈയില്‍ പെട്രോളിന് 77.39 രൂപയും ഡീസലിന് 70.25 രൂപയും ബംഗളൂരുവില്‍ പെട്രോളിന് 76.31 രൂപയും ഡീസലിന് 67.71 രൂപയും രേഖപ്പെടുത്തി. അതേ സമയം കേരളത്തില്‍ പെട്രോളിന് 79.01 രൂപയും ഡീസലിന് 72.09 രൂപയുമാണ് വില.

Story by
Read More >>