ഇന്ധനവില ഇനിയും ഉയരും; രാജ്യാന്തര വിപണിയില്‍ വില ബാരലിന് 80 ഡോളറിന് മുകളില്‍

ന്യൂസ് ഡെസ്‌ക്ക്: കര്‍ണാടകയില്‍ വോട്ട് പെട്ടിയിലായതോടെ ഇന്ധനവില തുടര്‍ച്ചയായ അഞ്ചാം ദിവസവും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍വിലയില്‍ ലിറ്ററിന് 30...

ഇന്ധനവില ഇനിയും ഉയരും; രാജ്യാന്തര വിപണിയില്‍ വില ബാരലിന് 80 ഡോളറിന് മുകളില്‍

ന്യൂസ് ഡെസ്‌ക്ക്: കര്‍ണാടകയില്‍ വോട്ട് പെട്ടിയിലായതോടെ ഇന്ധനവില തുടര്‍ച്ചയായ അഞ്ചാം ദിവസവും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍വിലയില്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ വിലയില്‍ 31 പൈസയും കൂടി.

തിരുവനന്തപുരത്ത് പെട്രോളിന് 79 .69 രൂപയും ഡീസലിന് 72 .82 രൂപയുമാണ് ഇന്നത്തെ വില. പെട്രോള്‍ വിലയില്‍ നാലു രൂപയുടെ കയറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം പെട്രോളിന് 1 .08 രൂപയും ഡീസലിന് 1 .30 രൂപയുമാണ് കൂടിയത് . ഈയാഴ്ച തന്നെ പെട്രോള്‍ വില 80 രൂപയ്ക്ക് മുകളില്‍ എത്തുമെന്നാണ് സൂചനകള്‍. സമീപ ഭാവിയില്‍ പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളില്‍ എത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. മുംബൈയിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വിലയുള്ളത്. 83 .45 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 71 .42 രൂപയും നല്‍കണം.

അതേസമയം പെട്രോള്‍ ഡീസര്‍ വില വന്‍തോതില്‍ ഉയരുന്നതിനുള്ള സാധ്യതകളാണ് ആഗോള വിപണിയിലുള്ളത്. എണ്ണ വില ഉയരുന്നതും ഡോളര്‍ വില അടിക്കടി കൂടുന്നതും പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ വര്‍ധന വരുത്തേണ്ട സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്ന കാര്യം പരിഗണിക്കുന്നതിന് പെട്രോളിയം, ധന വകുപ്പുകളുടെ യോഗം ഈ മാസം തന്നെ ചേരുന്നുണ്ട്.

അതിനിടെ ലോക മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 80 ഡോളറിന് മുകളില്‍ എത്തി. മൂന്നര വര്‍ഷത്തിന് ശേഷമാണ് വില 80 ഡോളറിന് മുകളില്‍ എത്തുന്നത്. ഇത് വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമാക്കുമെന്ന ആശങ്ക ഇപ്പോള്‍ ശക്തമായിട്ടുണ്ട്.

കര്‍ണാടകയില്‍ ജനവികാരം എതിരാകാതിരിക്കാന്‍ മൂന്നാഴ്ചയോളം പിടിച്ചു നിര്‍ത്തിയ എണ്ണ വില നിയന്ത്രണമില്ലാതെ ഉയരുന്നത് കടുത്ത ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നതാണ്. എണ്ണ വില നിയന്ത്രിക്കുതില്‍ സര്‍ക്കാരിന്റെ ഇടപെടലുകളല്ലാത മറ്റ് പോംവഴികളില്ല എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


Story by
Read More >>