15ാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ 15ാം ദിവസവും പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 86 രൂപ കടന്നിരിക്കുകയാണിപ്പോള്‍....

15ാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ 15ാം ദിവസവും പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 86 രൂപ കടന്നിരിക്കുകയാണിപ്പോള്‍. ഇതാദ്യമായാണ് പെട്രോള്‍വില ഇത്രയധികം വര്‍ധിക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ വെബ്‌സൈറ്റില്‍ ലഭ്യമായ വിവരപ്രകാരം പെട്രോളിന് ഇന്ന് 15 പൈസയും ഡീസലിന് പ്രധാനപ്പെട്ട നഗരങ്ങളില്‍ 11 മുതല്‍ 12 പൈസ വരെയുമാണ് വര്‍ധിച്ചിരിക്കുകയാണ്. ഇന്നത്തെ കണക്കു പ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.27ഉം മുംബൈയില്‍ 86.08ഉം കൊല്‍ക്കത്തയില്‍ 81.91ഉം ചൈന്നൈയില്‍ 81.26ഉമാണ്.

ഡീസല്‍ വില ഡല്‍ഹിയില്‍ 69.17 രൂപയായും മുംബൈയില്‍ 73.64 രൂപയായും കൊല്‍ക്കത്തയില്‍ 71.72 രൂപയായും ചെന്നൈയില്‍ 73.3 രൂപയായുമാണ് വര്‍ധിച്ചത്.


Read More >>