പെട്രോളിന് ഒരു പൈസ കുറച്ച നടപടി ബാലിശമെന്ന് രാഹുല്‍ ഗാന്ധി

Published On: 2018-05-30 13:00:00.0
പെട്രോളിന് ഒരു പൈസ കുറച്ച നടപടി ബാലിശമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തുടര്‍ച്ചയായ 16 ദിവസത്തെ വിലവര്‍ദ്ധനവിന് ശേഷം ഇന്ധന വിലയില്‍ ഒരു പൈസ കുറവു വരുത്തിയ നടപടിയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഈ നടപടി ബാലിശവും മോശവുമാണെന്ന് രാഹുല്‍ പറഞ്ഞു.


''പ്രീയ പ്രധാനമന്ത്രി, ഡീസലിനും പെട്രോളിനും ഇന്ന് നിങ്ങള്‍ ഒരു പൈസ കുറച്ചു. ഒരു പൈസ!?? ഇത് നിങ്ങളുടെ ആശയമാണെങ്കില്‍ ബാലിശവും മോശവുമാണ്. ഫ്യുവല്‍ ചലഞ്ചിനുള്ള തക്ക പ്രതികരണമായി ഒരു പൈസ കുറച്ചതിനെ കാണാനാകില്ല'', രാഹുല്‍ ട്വിറ്റില്‍ കുറിച്ചു. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത മോദിയെ പരിഹസിച്ചാണ് രാഹുല്‍ ഫ്യുവല്‍ ചലഞ്ചിന് വെല്ലുവിളിച്ചത്.

Dear PM,

You've cut the price of Petrol and Diesel today by 1 paisa. ONE paisa!??

If this is your idea of a prank, it’s childish and in poor taste.

P.S. A ONE paisa cut is not a suitable response to the #FuelChallenge I threw you last week. https://t.co/u7xzbUUjDS

— Rahul Gandhi (@RahulGandhi) May 30, 2018

ഇന്ന് രാവിലെ ഇന്ധന വിലയില്‍ 60 പൈസയുടെ കുറവാണ് വരുത്തിയതെന്നായിരുന്നു ആദ്യം വാര്‍ത്ത വന്നിരുന്നത്. എന്നാലിത് പിഴവു വന്നതാണെന്നും ഒരു പൈസയുടെ കുറവാണ് വന്നതെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിക്കുകയായിരുന്നു.

Top Stories
Share it
Top