ക്ഷേമവും സമാധാനവും മുന്‍നിര്‍ത്തിയുള്ള ഭരണം ഉറപ്പാക്കാന്‍ സര്‍ക്കാരിനായി: മുഖ്യമന്ത്രി

Published On: 23 Jun 2018 7:45 AM GMT
ക്ഷേമവും സമാധാനവും മുന്‍നിര്‍ത്തിയുള്ള ഭരണം ഉറപ്പാക്കാന്‍ സര്‍ക്കാരിനായി: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ക്ഷേമവും സമാധാനവും മുന്‍നിര്‍ത്തിയുള്ള ഭരണം ഉറപ്പാക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണംകൊണ്ട് സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായും പിണറായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ച ഫലപ്രദമായിരുന്നെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂര്‍ വിമാനതാവളവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന്‍ ചര്‍ച്ചയിലൂടെ സാധിച്ചു. വിദേശ എയര്‍ലൈന്‍സ് കണ്ണൂരില്‍ ഇറങ്ങുന്നത് സംബന്ധിച്ച് ആശങ്കകള്‍ പരിഹരിക്കുമെന്നും വിദേശ എയര്‍ലൈന്‍സുമായി കൂടികാഴ്ച നടത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നും പിണറായി പറഞ്ഞു.

തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇതിന് പുറമെ, വിഴിഞ്ഞം തുറമുഖം 2020-ഓടെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിശിക്കുന്നത്. ഇത്തരത്തില്‍ പശ്ചാത്തല വികസനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു

Top Stories
Share it
Top