പിയൂഷ് ഗോയലിന്റേത് വിടുവായിത്തം; കേന്ദ്രമന്ത്രിക്കെതിരെ മുഖ്യമന്ത്രി

Published On: 24 Jun 2018 6:00 AM GMT
പിയൂഷ് ഗോയലിന്റേത് വിടുവായിത്തം; കേന്ദ്രമന്ത്രിക്കെതിരെ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ആകാശത്ത് കൂടി ട്രയിന്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി ആയതുകൊണ്ട് എന്തും പറയാമെന്ന് കരുതരുത്. പിയൂഷ് ഗോയലിന്റെ മറുപടി വിടുവായത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്നു പറഞ്ഞാല്‍ പോര, നടപ്പിലാക്കാന്‍ നടപടി വേണമെന്നും പിണറായി പറഞ്ഞു. എല്ലാം ബോധ്യപ്പെടുത്തിയിട്ടും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

റെയില്‍വെ വികസനത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ പിയൂഷ് ഗോയല്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. റെയില്‍വെ വികസനിത്തിന് തടസ്സാമായിട്ടുള്ളത് സ്ഥലമേറ്റെടുപ്പാണ്, പ്ദധതി വൈകിയതിന്റെ കാരണക്കാര്‍ കോണ്‍ഗ്രസാണെന്നും മന്ത്രി പറഞ്ഞിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് എംപിമാര്‍ റെയില്‍വെ ഭവനു മുന്നില്‍ ധര്‍ണ നടത്തിയരുന്നു.

Top Stories
Share it
Top