എസ്പിജി പിന്‍വലിക്കല്‍; കോൺഗ്രസ് നേതാക്കളെ അപകടത്തിലാക്കാനാണ് മോദിയുടേയും ഷായുടേയും ശ്രമം: കെ സി വേണുഗാേപാല്‍

ചില വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി മറ്റുള്ളവരുടെ ജീവൻ സർക്കാർ അപകടത്തിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു

എസ്പിജി പിന്‍വലിക്കല്‍; കോൺഗ്രസ് നേതാക്കളെ അപകടത്തിലാക്കാനാണ് മോദിയുടേയും ഷായുടേയും  ശ്രമം: കെ സി വേണുഗാേപാല്‍

ന്യൂഡൽഹി: ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ചതിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. എസ്പിജി സുരക്ഷ പിൻവലിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കോണ്‍ഗ്രസ് നേതാക്കളുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

എസ്.പി.ജി സുരക്ഷ പിൻവലിച്ചതിന് പിന്നാലെ നവംബർ 26ന് ഒരു സംഘം പ്രിയങ്കാ ഗാന്ധിയുടെ വീട്ടിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവം പുറത്തുവന്നതിന് പിന്നാലെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് വേണുഗോപാൽ രംഗത്തുവന്നത്. ചില വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി മറ്റുള്ളവരുടെ ജീവൻ സർക്കാർ അപകടത്തിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ സുരക്ഷാ ലംഘനമാണ് പ്രിയങ്ക ഗാന്ധിക്കു നേരെ ഉണ്ടായത്. മോദിയും അമിത് ഷായും ഞങ്ങളുടെ നേതാക്കളുടെ ജീവൻ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നവംബർ നാലിനാണ് പ്രിയങ്കാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമുള്ള എസ്.പി.ജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചത്. നിലവിൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇവർക്കുള്ളത്.

പ്രധാാനമന്ത്രിക്ക് മാത്രമാണ് എസ്പിജി സുരക്ഷ.

Read More >>