നോക്കി വായിക്കാതെ പ്രസംഗിക്കാന്‍ ആകുമോ? രാഹുലിനെ വെല്ലുവിളിച്ച് മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടക സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ കുറിച്ച് 15...

നോക്കി വായിക്കാതെ പ്രസംഗിക്കാന്‍ ആകുമോ? രാഹുലിനെ വെല്ലുവിളിച്ച് മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടക സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ കുറിച്ച് 15 മിനിറ്റ് സംസാരിക്കാന്‍ മോദി രാഹുലിനെ വെല്ലുവിളിച്ചു. കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ ശാന്തേമരഹള്ളിയല്‍ തെരഞ്ഞെടുപ്പ് റാലയിലായിരുന്നു പ്രധാനനമന്ത്രിയുടെ വെല്ലുവിളി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹിന്ദിയിലോ കഡയിലോ അല്ലെങ്കില്‍ നിങ്ങളുടെ മാതൃഭാഷയിലോ 15 മിനിറ്റെങ്കിലും പേപ്പറില്‍ നോക്കാതെ സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങളെ കുറിച്ച് പ്രസംഗിക്കാനാണ് മോദി രാഹുലിനോട് ആവശ്യപ്പെട്ടത്.

കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുലിന്റെ ആദ്യ റാലിയില്‍ തന്നെ മോദിക്കെതിരെ രാഹുലുന്നയിച്ച വിമര്‍ശനങ്ങളെയും മോദി മറുപടി നല്‍കി. രാഹുല്‍ ഗാന്ധി സംസാരിക്കുമ്പോള്‍ 15 മിനിറ്റ് പാര്‍ലമെന്റില്‍ ഇരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 15 മിനിറ്റ് അദ്ദേഹം സംസാരിച്ചാല്‍ അത് വലിയ കാര്യമാണ്. അങ്ങിലെയുണ്ടായാല്‍ ഞാന്‍ അദ്ഭുതപ്പെടും. എന്നാല്‍ രാഹുല്‍ രാജവംശത്തിലുള്ളവരാണ്, നമ്മള്‍ സാധാരണക്കാരും. അതിനാല്‍ അദ്ദേഹത്തിന് മുമ്പില്‍ നമുക്ക് ഇരിക്കാന്‍ സാധിക്കുകയില്ല. നല്ല വസ്ത്രങ്ങള്‍ ധരിക്കാന്‍ നമുക്ക് കഴിയുന്നില്ല. മോദി പറഞ്ഞു. കര്‍ണാടക രാജ്യതന്ത്രജ്ഞനായ എം വിശ്വേശ്വരയ്യയുടെ പേര് രാഹുല്‍ തെറ്റി പറഞ്ഞതിനെയും മോദി വിമര്‍ശിച്ചു.

Story by
Read More >>