അയല്‍ക്കാരുമായുളള ബന്ധമാണ് ഇന്ത്യയുടെ പ്രഥമ പരിഗണന: പ്രധാനമന്ത്രി

ചിങ്ദാവോ: അയല്‍രാജ്യങ്ങള്‍ തമ്മിലുളള സഹകരണവും ബന്ധവും ശക്തപ്പെടുത്തണമെന്ന് മോദി ഉച്ചകോടിയില്‍ പറഞ്ഞു. ഉച്ചകോടിയുടെ വിജയത്തിനായി എല്ലാ സഹകരണവും ഇന്ത്യ...

അയല്‍ക്കാരുമായുളള ബന്ധമാണ് ഇന്ത്യയുടെ പ്രഥമ പരിഗണന: പ്രധാനമന്ത്രി

ചിങ്ദാവോ: അയല്‍രാജ്യങ്ങള്‍ തമ്മിലുളള സഹകരണവും ബന്ധവും ശക്തപ്പെടുത്തണമെന്ന് മോദി ഉച്ചകോടിയില്‍ പറഞ്ഞു. ഉച്ചകോടിയുടെ വിജയത്തിനായി എല്ലാ സഹകരണവും ഇന്ത്യ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷാങ്ഹായികോര്‍പ്പരേഷന്‍ സംഘടനയുടെ (എസ്‍സിഒ) കീഴിലുളള വെറും ആറ് ശതമാനം വിനോദസഞ്ചാരികളാണ് ഇന്ത്യയിലെത്തുന്നതെന്ന് മോദി പറഞ്ഞു. എന്നാല്‍ ഇത് ഇരട്ടിയക്കാമെന്നും മോദി പറഞ്ഞു. ‘നമ്മുടെ ഒരേപോലെയുളള സംസ്കാരത്തെ കുറിച്ച് അവബോധം ഉയര്‍ത്തി ഇതിനെ ഇരട്ടിയാക്കാന്‍ കഴിയും. ഇന്ത്യയില്‍ എസ്‍സിഒ ഫുഡ് ഫെസ്റ്റിവലും ബുദ്ധിസ്റ്റ് ഫെസ്റ്റിവലും നടത്തും’, മോദി പറഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കി​ർ​ഗി​സ്ഥാ​ൻ പ്ര​സി​ഡ​ന്‍റ് സു​ര​ൻ​ബെ ജീ​ൻ​ബെ​കോ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഷാം​ഗ്ഹാ​യി ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ക​സാ​ക്കി​സ്ഥാ​ൻ പ്ര​സി​ഡ​ന്‍റു​മാ​യും മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ഉഭയകക്ഷി ബന്ധത്തിൽ ഉലച്ചിലുകളുണ്ടെങ്കിലും നരേന്ദ്രമോദിയും പാക്​ പ്രസിഡൻറ്​ മംനൂൺ ഹുസൈനും ഹസ്​തദാനം ചെയ്​തു. ഇരുവരും കൈകൊടുത്ത് കുശലം പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഷാങ്ഹായി കോ-ഓപ്പറേഷനില്‍ പൂര്‍ണാംഗമായി കരാറില്‍ ഒപ്പിട്ടതിന് ശേഷമാണ് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ പരസ്പരം ഹസ്തദാനം നടത്തിയത്. ഇന്ത്യയും പാകിസ്​താനും എസ് ​സി ഒയിൽ മുഴുവൻ സമയ അംഗങ്ങളായതിനു ശേഷമുള്ള ആദ്യ ഉച്ചകോടിയാണ്​ ചൈനയിൽ നടന്നത്​. ഷാങ്​ഹായ്​ കോ-ഓപറേഷൻ ഒാർഗനൈസേഷൻ(എസ്​ സി ഒ) ഉച്ചകോടിയിൽ വിവിധ രാഷ്​ട്ര തലവൻമാരുമായി ചർച്ച നടത്തിയെങ്കിലും മോദിയും ഹു​സൈനും തമ്മിൽ ചർച്ചകളൊന്നും നടന്നിട്ടില്ല.

ഭീകരവാദത്തിനെതിരായ സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇത്തവണത്തെ ഉച്ചകോടിയിലെ പ്രധാന വിഷയങ്ങളിലൊന്ന്. സ്വന്തം മണ്ണില്‍ ഭീകരര്‍ക്ക് അഭയമൊരുക്കുന്നുവെന്ന് ഇന്ത്യ നിരന്തരം പാകിസ്താനെതിരെ ആരോപണമുന്നയിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര വേദികളില്‍ ഭീകരവാദത്തിന്റെ പേരില്‍ പാകിസ്താനെ ഇന്ത്യ പ്രതികൂട്ടില്‍ നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഊഷ്മളമായ പെരുമാറ്റം ഇരു രാഷ്ട്രനേതാക്കാളിൽ നിന്നുമുണ്ടായത്.

ഭീകരവാദത്തിന് പുറമെ അംഗരാജ്യങ്ങള്‍ തമ്മില്‍ വ്യാപാര- വാണിജ്യ ബന്ധം വര്‍ധിപ്പിക്കാന്‍ ഗതാഗത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടക്കും. ഇന്ത്യയും പാകിസ്താനും പുറമെ ചൈന, റഷ്യ, കസാഖ്‌സ്താന്‍, കിര്‍ഗിസ്താന്‍, താജികിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീരാജ്യങ്ങളാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനിലെ മറ്റ് അംഗങ്ങള്‍. ഇന്ത്യയ്ക്കും പാകിസ്താനും കഴിഞ്ഞ വര്‍ഷമാണ് പൂര്‍ണാംഗത്വം ലഭിച്ചത്. കൂട്ടായ്മയില്‍ പൂര്‍ണാംഗത്വം ലഭിക്കാന്‍ ഇന്ത്യയെ പിന്തുണച്ചത് റഷ്യയാണ്. പാകിസ്താനെ ചൈനയും. ലോക ജനസംഖ്യയില്‍ ഭൂരിഭാഗവും അധിവസിക്കുന്ന രാജ്യങ്ങളാണ് കൂട്ടായ്മയില്‍ ഉള്ളത്. സംയുക്തമായി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ കൈകോര്‍ക്കാനുള്ള സന്നദ്ധത ഇരുരാജ്യങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്.

Story by
Read More >>