മേഖലയില്‍ സമാധാനം വികസനം; മോദി ഇമ്രാന്‍ ഖാനെ ഫോണില്‍ വിളിച്ചു

വെബ്ഡസ്‌ക്: പാക് പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയം വരിച്ച പിടിഐ പാര്‍ട്ടിയുടെ നേതാവും പാകിസ്താന്‍ നിയുക്ത പ്രധാനമന്ത്രിയുമായ...

മേഖലയില്‍ സമാധാനം വികസനം; മോദി ഇമ്രാന്‍ ഖാനെ ഫോണില്‍ വിളിച്ചു

വെബ്ഡസ്‌ക്: പാക് പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയം വരിച്ച പിടിഐ പാര്‍ട്ടിയുടെ നേതാവും പാകിസ്താന്‍ നിയുക്ത പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഫോണില്‍ ഫോണില്‍ വിളിച്ച് വിജയാശംസകള്‍ നേര്‍ന്നു.

പാകിസ്താന്റെ മണ്ണില്‍ വളരെ ആഴത്തില്‍ ജനാധിപത്യം വളരുമെന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. പുരോഗമനപരവും സമൃദ്ധിയുമുളള ഹിംസയും ആക്രമണവുമില്ലാത്ത ഭാവി ശനിയാഴ്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആശംസിച്ചിരുന്നു.

ജനാധിപത്യത്തില്‍ വിശ്വാസമുണ്ടെന്ന് തെരഞ്ഞെടുപ്പില്‍ തെളിഞ്ഞുവെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. 'സമാധാനവും' 'വികസനവും' ലക്ഷ്യം വെച്ചുകൊണ്ട് ഇരുരാജ്യങ്ങളും നയതന്ത്രപരമായ സംഭാഷണം ശകിതിപ്പെടുത്തണമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇമ്രാന്‍ ഖാനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Story by
Read More >>