ഷാങ് ഹായ് ഉച്ചകോടി: മോദി ചൈനയില്‍

ന്യൂഡല്‍ഹി: പതിനെട്ടാമത് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് യാത്ര തിരിച്ചു....

ഷാങ് ഹായ് ഉച്ചകോടി: മോദി ചൈനയില്‍

ന്യൂഡല്‍ഹി: പതിനെട്ടാമത് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് യാത്ര തിരിച്ചു. ചൈനീസ് പ്രസിഡൻറ് ഷീ ജിന്‍ പിങുമായി അദ്ദേഹം ചര്‍ച്ച നടത്തും. സംഘടനയില്‍ ആജീവനാന്ത അം​ഗത്വം ലഭിച്ചതിനുശേഷം ഇന്ത്യ പങ്കെടുക്കുന്ന ആദ്യ സമ്മേളനമാണിത്.

ദോക്ലാം സംഘര്‍ഷത്തെ തുടര്‍ന്ന് വഷളായ ബന്ധം പഴയ നിലയിലാക്കുന്നതിന് ഇരുരാജ്യങ്ങളും സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയാണ് നേതാക്കളുടെ കൂടിക്കാഴ്ച്ചയെ വിദ​ഗ്ദ്ർ നോക്കിക്കാണുന്നത്. കഴിഞ്ഞ മാസം വൂഹാനില്‍ ഇരു നേതാക്കളും അനൗദ്യോഗികമായിചര്‍ച്ച നടത്തിയിരുന്നു. ഭീകരതക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന് ഷാങ്ഹായ് ഉച്ചകോടി വേദിയാകും

ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ ആജീവനാന്ത അം​ഗത്വം ലഭിച്ച ഇന്ത്യയുടെ ആദ്യ സംഘത്തെ നയിക്കുന്നതിൽ അതിയായ ആകാംഷയുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

Story by
Read More >>