കര്‍ണാടക വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

Published On: 15 May 2018 2:30 PM GMT
കര്‍ണാടക വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പിലെ ബിജെപിയുടെ നേട്ടത്തില്‍ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ വികസന അജണ്ടയെ ദൃഢമായി പിന്തുണച്ച കര്‍ണാടകത്തിലെ സഹോദരങ്ങള്‍ ഞാന്‍ നന്ദിപറയുന്നു. സംസ്ഥാനത്ത് ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി വിജയം വരിച്ചിരിക്കുകയാണ്. 24 മണിക്കൂറും പാര്‍ട്ടിക്കായി ആശ്ചര്യകരമായി പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ സല്യൂട്ട് ചെയ്യുന്നുവെന്നു അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.

104 സീറ്റുകള്‍ നേടിയാണ് ബിജെപി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ആര്‍ക്കും കേവല ഭൂരിപക്ഷത്തിന് നേടാനാകാതെ വന്നതോടെ ഗവര്‍ണറുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കര്‍ണാടക രാഷ്ട്രീയം. ഇതിനിടെ 78 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 37 സീറ്റുകളുള്ള ജെഡിഎസിന്റെ പിന്തുണ ഉറപ്പിച്ചിട്ടുണ്ട്. എച്ച്.ഡി.കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയാണ് കോണ്‍ഗ്രസ് ജെഡിഎസിന്റെ പിന്തുണ ഉറപ്പാക്കിയത്.

Top Stories
Share it
Top