ആഫ്രിക്കന്‍ സന്ദര്‍ശനത്തിനൊരുങ്ങി മോദി: റുവാണ്ടയ്ക്ക് 200 പശുക്കളെ സമ്മാനിക്കും

Published On: 21 July 2018 6:30 AM GMT
ആഫ്രിക്കന്‍ സന്ദര്‍ശനത്തിനൊരുങ്ങി മോദി: റുവാണ്ടയ്ക്ക് 200 പശുക്കളെ സമ്മാനിക്കും

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി തിങ്കളാഴ്ച യാത്ര തിരിക്കും. റുവാണ്ട, ഉഗാണ്ട ദക്ഷിണാഫ്രിക്ക എന്നിവടങ്ങിലാണ് മോദി സന്ദര്‍ശനം നടത്തുന്നത്. റുവാണ്ടയിലാണ് മോദി ആദ്യ സന്ദർശനം. ജൂലൈ 23-24 എന്നീ ദിവസങ്ങളില്‍ റുവാണ്ടയും, 24-25 ന് ഉഗാണ്ടയും ശേഷം ദക്ഷിണാഫ്രിക്കയും സന്ദര്‍ശിക്കും.

സന്ദര്‍ശന വേളയില്‍ റുവാണ്ടയ്ക്കായി 200 പശുക്കളെയും മോദി സമ്മാനിക്കും. റുവാണ്ടയിലെ ഗിരിങ്ക പദ്ധതിക്കുവേണ്ടിയാണ് പശുക്കളെ സമ്മാനിക്കുന്നത്. പശുക്കളെ സമ്മാനമായി നല്‍കുന്നത് വെറുമൊരു സാമ്പത്തിക സഹായമല്ലെന്നും മറിച്ച് അവിടെയുള്ള ഇന്ത്യാക്കാരോട് റുവാണ്ടയിലെ ജനങ്ങള്‍ക്കുള്ള മികച്ച പെരുമാറ്റത്തിനുള്ള പ്രത്യുപകാരമായി കാണണമെന്നും വിദേശകാര്യമന്ത്രാലയത്തിലെ ഉന്നതോദ്യാഗസ്ഥന്‍ അറിയിച്ചു. റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രിയും മോദിയാണ്.

അതേസമയം കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി വിദേശ സന്ദര്‍ശനങ്ങളുടെ ചെലവുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് 1,484 കോടി രൂപയായിരുന്നു മോദിയുടെ യാത്രക്കായി ചെലവിട്ടത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മോദി അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പ് നടത്തുന്നത്.

Top Stories
Share it
Top