മോദിയുടെ വിദേശയാത്ര: ചെലവായത് 1,484 കോടിയെന്ന് കേന്ദ്രം

Published On: 2018-07-20 03:45:00.0
മോദിയുടെ വിദേശയാത്ര: ചെലവായത് 1,484 കോടിയെന്ന് കേന്ദ്രം

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വിദേശയാത്രാ ചിലവ് പുറത്ത് വിട്ട് കേന്ദ്രസർക്കാർ. 2014 മുതല്‍ വിദേശ യാത്രകള്‍ നടത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 1,484 കോടി രൂപയെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകൾ പറയുന്നു.

84 രാജ്യങ്ങളിലാണ് ഈ കാലയളവില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. ചാറ്റേഡ് വിമാനങ്ങള്‍ക്കും വിമാനങ്ങളുടെ അറ്റകുറ്റ പണിനടത്തുന്നതിനും ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനുമാണ് ഇത്രയധികം തുക ചെലവായത്.

രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വികെ സിംഗാണ് കണക്ക് അവതരിപ്പിച്ചത്. 1,088.42 കോടി രൂപ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനാണ് ഉപയോഗിച്ചത്.

387.26 കോടി രൂപയാണ് 2014 ജൂണ്‍ 15 മുതല്‍ 2018 ജൂണ്‍ 10 വരെയാണ് ചാറ്റേഡ് വിമാനങ്ങള്‍ക്കായി ഉപയോഗിച്ചത്. ഹോട്ട്‌ലൈന്‍ സേവനത്തിനായി 9.12 കോടി രൂപയുമാണ് ഉപയോഗിച്ചത്.

Top Stories
Share it
Top