ആര്‍എസ്എസിന് താത്പര്യമുള്ളവര്‍ക്ക് കേന്ദ്ര സര്‍വ്വീസ് നല്‍കാന്‍ നീക്കമെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍വ്വീസുകളിലേക്ക് ആര്‍എസ്എസിന്റെ താത്പര്യപ്രകാരം നിയമനം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നീക്കം നടത്തുന്നതായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍...

ആര്‍എസ്എസിന് താത്പര്യമുള്ളവര്‍ക്ക് കേന്ദ്ര സര്‍വ്വീസ് നല്‍കാന്‍ നീക്കമെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍വ്വീസുകളിലേക്ക് ആര്‍എസ്എസിന്റെ താത്പര്യപ്രകാരം നിയമനം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നീക്കം നടത്തുന്നതായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. മെറിറ്റ് ലിസ്റ്റില്‍ കൈകടത്താനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ഇതിനെതിരേ വിദ്യാര്‍ഥികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.

നിയമനത്തില്‍ ഒരു വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഐടി വിഭാഗം മേധാവിക്കയച്ചതെന്നു കരുതുന്ന കത്തിന്റെ പകര്‍പ്പും രാഹുല്‍ ഗാന്ധി ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വിദ്യാര്‍ഥികളേ ഉണരൂ, നിങ്ങളുടെ ഭാവി അപകടത്തിലാണെന്നു പറഞ്ഞുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ് ആരംഭിക്കുന്നത്.

Read More >>