നീരവ് മോദിക്കെതിരെ പിഎന്‍ബി ഹോങ്കോങ്ക് ഹൈകോടതിയില്‍

ന്യൂഡല്‍ഹി: വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ട് പിന്‍ബി ഹോങ്കോങ് ഹൈക്കോടതിയെ സമീപിച്ചു. നീരവ് മോദിയുടെ ഹോങ്കോങിലെ...

നീരവ് മോദിക്കെതിരെ പിഎന്‍ബി ഹോങ്കോങ്ക് ഹൈകോടതിയില്‍

ന്യൂഡല്‍ഹി: വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ട് പിന്‍ബി ഹോങ്കോങ് ഹൈക്കോടതിയെ സമീപിച്ചു. നീരവ് മോദിയുടെ ഹോങ്കോങിലെ സ്വത്തുക്കള്‍ കണ്ടു കെട്ടണമെന്നും പിന്‍ബി ആവശ്യപ്പെട്ടു. ഇതിനു പുറമെ നീരവ് മോദിക്കും അമ്മാവനായ മെഹുല്‍ ചോക്‌സിക്കും സ്വത്തുക്കളും ബിസിനസുകളുമുള്ള രാജ്യങ്ങളിലെ കോടതികളെ സമീപിക്കാനും പിന്‍ബി തീരുമാനിച്ചിട്ടുണ്ട്.

നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്നും വിട്ടുകിട്ടുന്നതിനു വേണ്ടി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ചു ഹോങ്കോങ്ങിന്റെ ഭാഗത്തു നിന്ന് ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ഹോങ്കോങിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ചൈന മുന്‍പ് പറഞ്ഞിരുന്നു.

കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറില്‍ ഇന്ത്യയും ഹോങ്കോങ്ങും ഒപ്പുവച്ചിട്ടുണ്ട്. ഈ കരാര്‍ പ്രകാരം മോദിയെ ഇന്ത്യയ്ക്ക് കൈമാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

13,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസാണ് നീരവ് മോദിയുടെയും ചോക്‌സിയുടേയും പേരിലുള്ളത്. തട്ടിപ്പ് പുറത്തു വന്നതിനെ തുടര്‍ന്ന് രാജ്യം വിട്ട ഇവരുടെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തിട്ടുണ്ട്. മുംബൈയിലെ സിബിഐ സ്‌പെഷല്‍ കോടതിയും ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി വാറന്റിറക്കിയിട്ടുണ്ട്.

Story by
Read More >>