പോക്‌സോ നിയമത്തില്‍ ഭേദഗതി, കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ- കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 12...

പോക്‌സോ നിയമത്തില്‍ ഭേദഗതി, കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ- കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 12 വയസിനു താഴെ പ്രായമായ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ പ്രത്യേക നിയമം ഉള്‍പ്പെടുത്തുമെന്നും കേന്ദ്രം അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് മുമ്പാകെയാണ് അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ ഇക്കാര്യം അറിയിച്ചത്.

അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ കോടതി മുമ്പാകെ സമര്‍പ്പിച്ച വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ കത്തില്‍ നിയമ ഭേദഗതിയെയും വധശിക്ഷ നല്‍കുന്നതിനെ പറ്റി പറയുന്നുണ്ട്. 12 വയസിനു താഴെ പ്രായമായ കുട്ടികലെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അലോക് ശ്രീവാസ്തവ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. കഠ്‌വ കേസില്‍ സുപ്രീംകോടതിയുടെ ശ്രദ്ധയും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കഠ്‌വ സംഭവത്തെ തുടര്‍ന്ന് പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ആവശ്യമായ പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

Story by
Read More >>