പുതുച്ചേരി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരെ പരിഭ്രാന്തിയിലാക്കി ഭീകരന്‍

വെബ്ഡസ്‌ക്: പുതുച്ചേരി എയര്‍പ്പോര്‍ട്ട് വി.ഐ.പി ലോഞ്ചിലെ ഉദ്യോഗസ്ഥരെ പരിഭ്രാന്തരാക്കി വിഷപാമ്പ്. എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ഗുരുപ്രസാദ്...

പുതുച്ചേരി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരെ പരിഭ്രാന്തിയിലാക്കി  ഭീകരന്‍

വെബ്ഡസ്‌ക്: പുതുച്ചേരി എയര്‍പ്പോര്‍ട്ട് വി.ഐ.പി ലോഞ്ചിലെ ഉദ്യോഗസ്ഥരെ പരിഭ്രാന്തരാക്കി വിഷപാമ്പ്. എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ഗുരുപ്രസാദ് മൊഹപാത്ര വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനിടെയാണ് വിഷപാമ്പിനെ കണ്ടത്.

ആറടിയുളള വിഷപാമ്പിനെ വി.ഐ.പി ലോഞ്ചില്‍ ആദ്യം കണ്ടത് വനിത ഉദ്യോഗസ്ഥയാണ്. പാമ്പിനെ കണ്ടയുടനെ തുടപ്പുവടി ഉപയോഗിച്ച് ഓടിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പൊലീസ് വന്നാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ പാമ്പിനെ പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. പാമ്പിനെ പിടികൂടിയ കോണ്‍സ്റ്റബിളിന് ഡി.ജി.പി എസ്. കെ ഗൗതം ക്യാഷ് അവാര്‍ഡ് നല്‍കി.


Story by
Read More >>