നെഹ്റു കുടുംബത്തെ അപമാനിച്ചു: നടി പായല്‍ റോഹ്ത്തഗിക്കെതിരെ കേസ്

മോത്തിലാൽ നെഹ്‌റുവിന്റെയും ജവഹർലാൽ നെഹ്‌റുവിന്റെയും ഭാര്യമാരെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് വീഡിയോയിലൂടെ സംസാരിച്ചു എന്ന പരാതിയിലാണ് കേസ്.

നെഹ്റു കുടുംബത്തെ അപമാനിച്ചു: നടി പായല്‍ റോഹ്ത്തഗിക്കെതിരെ കേസ്

ന്യൂഡൽഹി: നെഹ്‌റു കുടംബത്തെ അധിക്ഷേപിച്ചുവെന്ന കേസിൽ ബോളിവുഡ് ബിഗ്‌ബോസ് താരവും അഭിനേത്രിയുമായ പായൽ റോഹ്ത്ത്ഗിക്കെതിരെ കേസെടുത്തു. മോത്തിലാൽ നെഹ്‌റുവിന്റെയും ജവഹർലാൽ നെഹ്‌റുവിന്റെയും ഭാര്യമാരെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് വീഡിയോയിലൂടെ സംസാരിച്ചു എന്ന പരാതിയിലാണ് കേസ്.

യൂത്ത് കോൺഗ്രസ് നേതാവ് ചർമേഷ് ശർമ്മ നൽകിയ പരാതിയിൽ ഐ.ടി ആക്ടിലെ സെക്ഷൻ 66,67 വകുപ്പുകൾ ചുമത്തിയാണ് രാജസ്ഥാൻ പൊലീസ് പായലിനെതിരെ കേസെടുത്തത്.

തെറ്റായ പരാമർശങ്ങളിലൂടെ നെഹ്‌റു കുടുംബത്തെ അപമാനിക്കുകയാണ് പായലെന്നും ഇവരെയെല്ലാം വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും പരാതിയിൽ പറയുന്നു. സെപ്തംബർ 21ന് പോസ്റ്റു ചെയ്ത വീഡിയോ ഇപ്പോഴും ഫേസ്ബുക്കിലുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.

Read More >>