രാഷ്ട്രീയത്തിലും കാസ്റ്റിങ്ങ് കൗച്ച് നടക്കാറുണ്ട്:രേണുക ചൗധരി

Published On: 2018-04-24 12:15:00.0
രാഷ്ട്രീയത്തിലും കാസ്റ്റിങ്ങ് കൗച്ച് നടക്കാറുണ്ട്:രേണുക ചൗധരി

ന്യൂഡല്‍ഹി:കാസ്റ്റിങ്ങ് കൗച്ച് ഭയാനകമായ യാഥാര്‍ത്യമാണെന്നും സിനിമ മേഖലയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും അത് നടക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് എം.പി രേണുക ചൗധരി. കാസ്റ്റിങ് കൗച്ചിനെ ചൂഷണമായ് വിലയിരുത്തേണ്ട പെണ്‍കുട്ടികളുടെ ഉപജീവന മാര്‍ഗമായി കണ്ടാമതിയെന്ന പ്രമുഖ നൃത്ത സംവിധായിക സരോജ് ഖാന്‍ പറഞ്ഞതിനു പിന്നാലെയാണ് രേണുകയുടെ പ്രസ്താവന.എല്ലാ തൊഴില്‍ മേഖലകളിലും കാസ്റ്റിങ്ങ് കൗച്ച് നടക്കാറുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു.

പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് സരോജ് ഖാന്‍ മാപ്പ് പറഞ്ഞിരുന്നു.ഇത്തരം അനുഭങ്ങളില്‍പ്പെട്ടവര്‍ മീ റ്റു എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് പ്രതികരിച്ചാല്‍ മാത്രമെ ഈ അവസ്ഥയിക്ക് മാറ്റം ഉണ്ടാക്കാന്‍ സാധിക്കുവെന്നും ചൗധരി പറഞ്ഞു. ഹോളിവുഡില്‍ മീ റ്റു ക്യാപയിനിലൂടെ നിരവധി ഭയാനകമായ കാസ്റ്റിങ്ങ് കൗച്ച് സംഭവങ്ങളാണ് പുറത്ത് വന്നിരുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Top Stories
Share it
Top