വിഗ്രഹ മോഷണക്കേസ് സിബിഐക്ക് കൈമാറുന്നതില്‍ കേന്ദ്രമന്തിയുടെ ഇടപെടല്‍

ചെന്നൈ: പ്രമാദമായ ശ്രീരംഗ രംഗരാജന്‍ വിഗ്രഹമോഷണക്കേസ് സിബിഐക്ക് വിടേണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ഐജി പൊന്‍ മാണിക്കവേല്‍...

വിഗ്രഹ മോഷണക്കേസ് സിബിഐക്ക് കൈമാറുന്നതില്‍ കേന്ദ്രമന്തിയുടെ ഇടപെടല്‍

ചെന്നൈ: പ്രമാദമായ ശ്രീരംഗ രംഗരാജന്‍ വിഗ്രഹമോഷണക്കേസ് സിബിഐക്ക് വിടേണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ഐജി പൊന്‍ മാണിക്കവേല്‍ തൃപ്തികരമായ അന്വേഷണമാണ് നടത്തുന്നതെന്നും പിന്നെ എന്തിന് കേസ് സിബിഐക്ക് വിടണമെന്നും അദ്ദേഹം ചോദിച്ചു. മദ്രാസ് ഹൈക്കോടതിയടക്കം ഐജിയുടെ അന്വേഷണത്തില്‍ തൃപ്തി അറിയിച്ചിട്ടണ്ടെന്നും അതുകൊണ്ടു തന്നെ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കേസ് കൈമാറ്റത്തിനെതിരെ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയും രംഗത്ത് വന്നു.2016ല്‍ എന്തുകൊണ്ട് ശ്രീരംഗം രംഗരാജന്‍ വിഗ്രഹ മോഷണക്കേസ് സിബിഐക്ക് കൈമാറിയില്ലെന്നും സംഭവത്തില്‍ അഡീഷണല്‍ കമ്മീഷണര്‍ ഓഫ് എച്ച്ആര്‍ അന്റ് സിഇ കവിതയുടെ അറസ്റ്റ് അടക്കം നടന്ന സാഹചര്യത്തില്‍ എന്തിനാണ് കേസ് കൈമാറുന്നത്. ഹൈക്കോടതിയുടെ ഇടപെടലുണ്ടാകുന്നതുവരെ കേസില്‍ ഒരു നടപടിയും എടുക്കാതിരുന്ന സര്‍ക്കാറിന്റെ ഇപ്പോഴത്തെ നടപടിയെ എങ്ങനെ വിശ്വാസത്തിലെടുക്കുമെന്നും അദ്ദേഹം ചോദിച്ചു

Story by
Read More >>