അടിസ്ഥാന സൗകര്യങ്ങളില്ല; ഒറ്റമുറിയിലെ പഠനം എട്ട് വരെ

ഫൈസാബാദ്: പൊളിഞ്ഞു വിഴാറായ ഒരു കെട്ടിടം, ഒന്നാം ക്ലാസു മുതല്‍ എട്ടാം ക്ലാസു വരെയുള്ള കുട്ടികള്‍ക്ക് പഠിക്കാനായി ഒരു മുറിയും. കക്കൂസുകളോ ശുദ്ധമായ...

അടിസ്ഥാന സൗകര്യങ്ങളില്ല; ഒറ്റമുറിയിലെ പഠനം എട്ട് വരെ

ഫൈസാബാദ്: പൊളിഞ്ഞു വിഴാറായ ഒരു കെട്ടിടം, ഒന്നാം ക്ലാസു മുതല്‍ എട്ടാം ക്ലാസു വരെയുള്ള കുട്ടികള്‍ക്ക് പഠിക്കാനായി ഒരു മുറിയും. കക്കൂസുകളോ ശുദ്ധമായ വെള്ളമോ സ്‌ക്കൂളില്‍ ഇല്ലതാനും. ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെ ഒരു സ്‌ക്കൂളിലാണ് ഈ ദാരുണമായ സ്ഥിതി.

സ്‌ക്കൂളിലെ അധ്യാപകനായ മുകേഷ് കുമാര്‍ യാദവ് സ്‌ക്കൂളിനെക്കുറിച്ച് പറയുന്നതിങ്ങനെ, സ്‌ക്കൂളില്‍ 55 കുട്ടികള്‍ പഠിക്കുന്നു, ഞാന്‍ ഇവരെയെല്ലാം പഠിപ്പിക്കുന്നത് ഒരു ക്ലാസ് മുറിയിലും. ബാക്കിയുള്ള റൂമുകള്‍ ഉപയോഗിക്കാന്‍ കൊള്ളില്ല. മാത്രവുമല്ല കുടിവെള്ള സൗകര്യമോ, കക്കൂസുകളോ സ്‌ക്കൂളിലില്ല. മിക്ക അധികാരികളുടേയും ശ്രദ്ധയില്‍പ്പെടുത്തിയതാണ്,എന്നാല്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും മുകേഷ് പറയുന്നു.

സ്‌ക്കൂളിന് അതിരുകള്‍ ഇല്ലാത്തത് കുട്ടികളുടെ ജീവനു ഭീഷണിയാണ്, ഏത് പരിതസ്ഥിതിയിലും കുട്ടികള്‍ക്ക് അറിവു പകര്‍ന്നു നല്‍കുക എന്നതാണ് തന്റെ ജോലിയെന്നും അദ്ദേഹം പറയുന്നു

Story by
Read More >>