ലോകത്തെ 20 മലീനസമായ രാജ്യങ്ങളുടെ പട്ടികയില്‍ 14 ഇന്ത്യന്‍ ന​ഗരങ്ങള്‍ 

Published On: 2 May 2018 2:00 PM GMT
ലോകത്തെ 20 മലീനസമായ രാജ്യങ്ങളുടെ പട്ടികയില്‍ 14 ഇന്ത്യന്‍ ന​ഗരങ്ങള്‍ 

ന്യുഡല്‍ഹി:ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തെ തന്നെ ഏറ്റവും വായു മലീനസമായ 20 നഗരങ്ങളുടെ പട്ടികയില്‍ 14 എണ്ണവും കാണപ്പെടുന്നത് ഇന്ത്യയില്‍. ഡബ്യു.എച്ച്.ഒ ജനീവയില്‍ പുറത്തിറക്കിയ ആഗോള വായുമലിനീകരണ റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരമാണ് ലോകത്തെ തന്നെ ഏറ്റവും വലിയ വായു മലിനീകരണം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയിലെ 14 നഗരങ്ങള്‍ ഉള്‍പ്പെടുന്നത്.

കാണ്‍പൂരാണ് ഏറ്റവും മലിനീകരണം പേറുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാമത്. ഫരീദബാദ്,വാരാണാസി,ഗയാ എന്നിവ തൊട്ടുപുറകില്‍ തന്നെയുണ്ട്. ഉയര്‍ന്ന മലീനീകരണമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് നഗരങ്ങള്‍ പാറ്റ്ന,ഡെല്‍ഹി,ആഗ്ര,മുസാഫര്‍പൂര്‍,ശ്രീനഗര്‍,ഗുരാഗോണ്‍,ജയ്പ്പൂര്‍,പട്ട്യാല,ജോദ്പ്പൂര്‍ എന്നവയാണ്. കുവൈത്തിലെയും ചൈനയിലെയും നഗരങ്ങളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം മുംബൈയാണ് ലോകത്തെ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട മെഗാസിറ്റികളില്‍ നാലാം സ്ഥാനത്തുള്ള നഗരം. വായുമലിനീകരണത്താല്‍ ഒന്നാം സ്ഥാനത്തിയിരുന്ന ഡല്‍ഹി പുതിയ കണക്കുകള്‍ പ്രകാരം ആറാം സ്ഥാനത്താണുള്ളത്.

Top Stories
Share it
Top