പോസ്‌കോ നിയമം ഭേദഗതി ചെയ്തു; കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ

Published On: 2018-04-21 09:00:00.0
പോസ്‌കോ നിയമം ഭേദഗതി ചെയ്തു; കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ

ന്യൂഡല്‍ഹി: പോക്സോ നിയമം ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍. 12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമ ഓഡിനന്‍സിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. ജമ്മുകശ്മീരിലെ കഠ്വയില്‍ എട്ട് വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍. 2012ലാണ് പോക്സോ നിയമം നിലവില്‍ വന്നത്. 12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് പരമാവധിശിക്ഷ ഉറപ്പാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് വനിതാശിശുക്ഷേമ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത്തരം കേസുകള്ല്‍ ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും പുതിയ ഓഡിനന്‍സില്‍ പറയുന്നു.


Top Stories
Share it
Top