സമരം ഫലം കണ്ടു; തപാല്‍ ജീവനക്കാരുടെ ശമ്പളം ഉയര്‍ത്തി , ക്ഷാമബത്തയും കൂടും 

ന്യൂഡൽഹി: ഗ്രാമീണ തപാൽ ജീവനക്കാരുടെ ശമ്പളം കേന്ദ്രസർക്കാർ പരിഷ്‌കരിച്ചു. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് കുറഞ്ഞത് പന്ത്രണ്ടായിരം ( 12,000 ) രൂപയും...

സമരം ഫലം കണ്ടു; തപാല്‍ ജീവനക്കാരുടെ ശമ്പളം ഉയര്‍ത്തി , ക്ഷാമബത്തയും കൂടും 

ന്യൂഡൽഹി: ഗ്രാമീണ തപാൽ ജീവനക്കാരുടെ ശമ്പളം കേന്ദ്രസർക്കാർ പരിഷ്‌കരിച്ചു. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് കുറഞ്ഞത് പന്ത്രണ്ടായിരം ( 12,000 ) രൂപയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് കുറഞ്ഞത് പതിനായിരം ( 10,000 ) രൂപയും മാസ ശമ്പളമായി നിശ്ചയിച്ചു. മൂന്ന് ലക്ഷത്തിലധികം (3.07 ) വരുന്ന ഡാക് സേവർക്ക് ശമ്പള വർധനവിന്റെ ഗുണം ലഭിക്കും. കൂടാതെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്ന തസ്‌തിക അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നാക്കാനും തീരുമാനമായി. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഗ്രാമീണ ഡാക് സേവകുമാർ (ജിഡിഎസ്) ഏറെ നാളായി സമരത്തിലായിരുന്നു.

തപാല്‍ വകുപ്പിലെ നാലര ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ രണ്ട് ലക്ഷത്തി അറുപത്തി മൂവായിരം (2.63 ) തൊഴിലാളികളും ജിഡിഎസുകാരുമാണ്. കേരളത്തില്‍ ഏകദേശം പതിനയ്യായിരത്തോളം ( 15,000) ജിഡിഎസ് ജീവനക്കാരുണ്ടാകും. എന്നാല്‍ തുടക്കക്കാരായി എത്തുന്ന ജിഡിഎസ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന അടിസ്ഥാന വേതനം വെറും നാലായിരത്തി അഞ്ഞൂറു (4,500) രൂപയാണ്. മൊത്തം ശമ്പളം പതിനായിരം ( 10,000 ) രൂപയോളം വരുമ്പോള്‍, പ്രതിവര്‍ഷ ശമ്പള വര്‍ധന അറുപതു ( 60 ) രൂപയാണ്.

2016 നവംബര്‍ പതിനാറിനാണു കമലേഷ് ചന്ദ്രാ കമ്മിറ്റി കേന്ദ്രത്തിന് അയച്ച റിപ്പോര്‍ട്ടിലെ ശുപാർശ പ്രകാരമാണ് ശമ്പള വർദ്ധനവ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉടനെ എല്ലാ വാഗ്‌ദാനങ്ങളും നടപ്പിലാക്കും എന്ന് ധനമന്ത്രി വാക്ക് നൽകിയിരുന്നു. എന്നാല്‍ പതിനെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളയിനത്തിൽ യാതൊരു വിധ മാറ്റങ്ങളും ജിഡിഎസ് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ കൊണ്ട് വന്നില്ല. ഇതിനെത്തുടർന്നാണ് ജീവനക്കാർ സമരം തുടങ്ങിയത്.

Story by
Read More >>