തപാല്‍ ജീവനക്കാരുടെ പണിമുടക്ക്: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Published On: 2018-05-25 15:15:00.0
തപാല്‍ ജീവനക്കാരുടെ പണിമുടക്ക്: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: തപാല്‍ ജീവനക്കാരുടെ പണിമുടക്ക് ഒത്തുതീര്‍പ്പാക്കാന്‍ സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

മെയ് 22-ന് ആരംഭിച്ച പണിമുടക്കില്‍ തപാല്‍ മേഖലയൊന്നടങ്കം നിശ്ചലമാണ്. സമരത്തെതുടര്‍ന്ന് പോസ്റ്റല്‍ സേവിങ്‌സ് ബാങ്ക് ഇടപാടുകളും മുടങ്ങി. ഡിജിറ്റല്‍ ഇന്ത്യ, റൂറല്‍ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി തുടങ്ങിയ പ്രധാന പദ്ധതികളുടെ നടത്തിപ്പിനെയും സമരം ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

Top Stories
Share it
Top