ചര്‍ച്ച പരാജയം; തപാല്‍ സമരം എട്ടാം ദിവസത്തിലേക്ക്

ന്യൂഡല്‍ഹി: ഗ്രാമീണ്‍ ഡാക് സേവകരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷകരിക്കണമെന്നാവശ്യപ്പെട്ടുള്ള തപാല്‍ ജീവനക്കാരുടെ അഖിലേന്ത്യാ സമരം തുടരും. ഡല്‍ഹിയില്‍...

ചര്‍ച്ച പരാജയം; തപാല്‍ സമരം എട്ടാം ദിവസത്തിലേക്ക്

ന്യൂഡല്‍ഹി: ഗ്രാമീണ്‍ ഡാക് സേവകരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷകരിക്കണമെന്നാവശ്യപ്പെട്ടുള്ള തപാല്‍ ജീവനക്കാരുടെ അഖിലേന്ത്യാ സമരം തുടരും. ഡല്‍ഹിയില്‍ പോസ്റ്റല്‍ ഡയറക്ടരും ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയില്‍ ഡാക് സേവകരുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് തീരുമാനമായില്ല. ഇത് രണ്ടാം തവണയാണ് ചര്‍ച്ച നടത്തുന്നത്. ഇതോടെ സമരം എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്.

സമരത്തെ തുടര്‍ന്ന സംസ്ഥാനത്തെ തപാല്‍ വിതരണവും പ്രതിസന്ധിയിലാണ്. കേരളത്തിലെ 550 തപാല്‍ ഓഫീസുകളിലായി ഒന്നരകോടിയോളം തപാല്‍ ഉരുപ്പടികളാണ് കെട്ടികിടക്കുന്നത്. ഇതു കൂടാതെ താപാല്‍ ഓഫീസ് വഴിയുള്ള സാമ്പത്തിക ഇടപാടുകളും പ്രസിദ്ധീകരങ്ങളുടെ വിതരണവും കൊറിയറുകളുടെ വിതരണവും അവതാളത്തിലായി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും യൂണിയന്‍ നേതാക്കളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

അതേസമയം രാജ്യത്താകെ തപാല്‍ വിതരണം താറുമാറായിട്ടും കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാത്തതിനെതിരെയും പ്രതിഷേധമുണ്ട്.

Story by
Read More >>