കര്‍ണാടകയില്‍ റിസോര്‍ട്ട് മുതലാളിമാര്‍ക്കും മന്ത്രിസഭ ഉണ്ടാക്കാനാകും, രാഷ്ട്രീയ അവസ്ഥയെ ട്രോളി പ്രകാശ് രാജ്

Published On: 17 May 2018 9:30 AM GMT
കര്‍ണാടകയില്‍ റിസോര്‍ട്ട് മുതലാളിമാര്‍ക്കും മന്ത്രിസഭ ഉണ്ടാക്കാനാകും, രാഷ്ട്രീയ അവസ്ഥയെ ട്രോളി പ്രകാശ് രാജ്

ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ കുതിര കച്ചവടത്തെ ട്രോളി പ്രകാശ് രാജ്. കര്‍ണാടകയില്‍ റിസോര്‍ട്ട് മുതലാളിമാര്‍ക്കും സര്‍ക്കാറുണ്ടാക്കാമെന്നും 116 എം.എല്‍.എമാര്‍ അവരുടെ കൈയിലുണ്ടെന്നും പ്രകാശ് രാജ്് ട്വിറ്ററില്‍ പരിഹസിച്ചു. 104 എം.എല്‍.എമാരുടെ പിന്തുണയോടെ കര്‍ണാടകയില്‍ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയതതോടെ മറ്റു പാര്‍ട്ടി എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനെ പരിഹസിച്ചാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

''കര്‍ണാടക ബ്രേക്കിംഗ് ന്യൂസ്...!!! ഹോളീഡേ മാനേജര്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുന്നു, കാരണം അവരുടെ കൂടെ 116 എം.എല്‍.എമാരുണ്ട്''. ഇത്തരത്തിലാണ് പ്രകാശ് രാജ് ട്വീറ്റ്.

അതേസമയം ചാക്കിട്ടു പിടിത്തം ഭയന്ന് കോണ്‍ഗ്രസ്- ജെഡി.എ്‌സ് എം.എല്‍.എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നുണ്ട്. ജെ.ഡി.എസ് എം.എല്‍.എമാര്‍ വിശാഖപട്ടണത്തേക്കും ഹൈദരബാദിലേക്കും മാറാനും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കേരളത്തിലേക്കും എന്നാണ് വാര്‍ത്തകള്‍.

Top Stories
Share it
Top