പ്രണബ് മുഖർജിയുടെ നാഗ്പൂർ സന്ദർശനം; എതിർപ്പുമായി മകൾ

Published On: 7 Jun 2018 3:15 AM GMT
പ്രണബ് മുഖർജിയുടെ നാഗ്പൂർ സന്ദർശനം; എതിർപ്പുമായി മകൾ

ന്യൂഡൽഹി: നാഗ്​പുരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന അവസാന വർഷ സംഘ ശിക്ഷ വർഗ് പരിപാടിയിൽ പങ്കെടുക്കുന്ന മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജിയെ എതിർത്ത് മകളും കോൺ​ഗ്രസ് നേതാവുമായ ശർമിഷ്​ഠ മുഖർജി. ബിജെപിക്കും സംഘ് പരിവാറിനും കെട്ടുകഥകൾ പ്രചരിപ്പിക്കാനാണ് പ്രണബിന്റെ സന്ദർശനം അവസരമൊരുക്കുകയെന്നും അവർ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഒരുപക്ഷെ മറന്നേക്കാം, പക്ഷേ പ്രസം​ഗത്തിന്റെ ദൃശ്യങ്ങൾ ബാക്കിയുണ്ടാകും. സംഘ് പരിവാർ അതുപയോ​ഗിച്ച് വ്യാജവാർത്തകളും നുണപ്രചരണങ്ങളും നടത്തിയേക്കാം. ഇക്കാര്യം അദ്ദേഹം മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ശർമിഷ്​ഠ ട്വീറ്റ് ചെയ്തു.

വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ശർമിഷ്​ഠ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന വാർത്തയേയും ശർമിഷ്​ഠ തള്ളി. കോൺ​ഗ്രസിൽ വിശവസിക്കുന്നതുകൊണ്ടാണ് താൻ രാഷ്ട്രീയത്തിലിറങ്ങിയത്. പാർട്ടിവിടുന്നതിനേക്കാൾ ഭേദം രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതാകുമെന്നും അവർ ട്വീറ്റ് ചെയ്തു.

2014ൽ കോൺഗ്രസിൽ ചേർന്ന ശർമിഷ്ഠ മഹിളാ കോണ്‍ഗ്രസിന്റെ പ്രസിഡന്റാണ്. 2015ൽ ഡൽഹി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും എഎപി സ്ഥാനാർഥിയോട് പരാജയപ്പെട്ടിരുന്നു.

Top Stories
Share it
Top