നാ​ഗ്പൂർ സന്ദർശനം; കോൺ​ഗ്രസിന്റെ ഇഫ്ത്താർ വിരുന്നിൽ നിന്ന് പ്രണബ് മുഖർജിയെ ഒഴിവാക്കി 

ന്യൂഡൽഹി: കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിയെ ഒഴിവാക്കി....

നാ​ഗ്പൂർ സന്ദർശനം; കോൺ​ഗ്രസിന്റെ ഇഫ്ത്താർ വിരുന്നിൽ നിന്ന് പ്രണബ് മുഖർജിയെ ഒഴിവാക്കി 

ന്യൂഡൽഹി: കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിയെ ഒഴിവാക്കി. പാർട്ടിയിലെ മറ്റെല്ലാ കക്ഷികളേയും ഇഫ്താർ വിരുന്നിന് രാഹുല്‍ഗാന്ധി ക്ഷണിച്ചപ്പോൾ മുഖർജിക്ക് മാത്രമാണ് ക്ഷണമില്ലാത്തത്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ പ്രണബിന് ക്ഷണപത്രം ലഭിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമമായ ഡിഎന്‍എയാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രണബ് മുഖർജിയുടെ നാഗ്പൂര്‍ സന്ദര്‍ശനമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചതെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ വിലക്ക് മറികടന്നാണ് പ്രണബ് നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചത്. പ്രണബിന്റെ നാഗ്പൂര്‍ സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി മകള്‍ ശർമിഷ്ഠാ മുഖര്‍ജി രംഗത്തെത്തിയിരുന്നു.

നാ​ഗ്പൂർ സന്ദർശനത്തിൽ പ്രണബ് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗവാറെ ഇന്ത്യകണ്ട വീരപുരുഷന്‍ എന്നായിരുന്നു വിഷേഷിപ്പിച്ചത്. ഇതിനു പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പ്രണബ് മുഖര്‍ജിയെ വിമര്‍ശിച്ച് ട്വിറ്റ് ചെയ്തിരുന്നു. പ്രണബില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അഹമ്മദ് പട്ടേലിന്റെ ട്വിറ്റ്.

Story by
Read More >>