ആര്‍എസ്എസ് തൊപ്പിയണിഞ്ഞ് പ്രണബ്‌; ഭയപ്പെട്ടത് സംഭവിച്ചെന്ന് മകള്‍

Published On: 8 Jun 2018 6:00 AM GMT
ആര്‍എസ്എസ് തൊപ്പിയണിഞ്ഞ് പ്രണബ്‌; ഭയപ്പെട്ടത് സംഭവിച്ചെന്ന് മകള്‍

ന്യൂഡല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തൊപ്പിയിട്ട് സല്യൂട്ട് ചെയ്യുന്ന പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നത് വഴി വ്യാജ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിക്കുമെന്ന് നേരത്തെ അദ്ദേഹത്തിന്റെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചിത്രങ്ങള്‍ പുറത്തു വന്നപ്പോള്‍ താന്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചെന്നും ശര്‍മ്മിഷ്ഠ ട്വീറ്റ് ചെയ്തു.

അദ്ദേഹത്തിന്റെ പ്രസംഗം മറന്നുപോയേക്കാം. എന്നാല്‍, അതിന്റെ ദൃശ്യങ്ങള്‍ എന്നും നിലനില്‍ക്കും. ബി.ജെ.പി ഇത് ഉപയോഗിച്ച് തെറ്റായ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കും. ഇത് അതിന്റെ തുടക്കമാണെന്നും ട്വീറ്റില്‍ കുറിച്ചു.

രാഷ്ട്രപതിയായതിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമാകാതിരുന്ന പ്രണബ് മുഖര്‍ജി ആര്‍എസ്എസിന്റെ ചടങ്ങില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്ത് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിച്ച് ഇന്നലെയാണ് പ്രണബ് പരിപാടിയില്‍ പങ്കെടുത്തത്.
<

>

Top Stories
Share it
Top