ഹെഡ്‌ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനെന്ന് പ്രണബ് മുഖര്‍ജി

നാഗ്പുര്‍: ആര്‍എസ്എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനെന്ന് പ്രകീര്‍ത്തിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആർഎസ്എസ്...

ഹെഡ്‌ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനെന്ന് പ്രണബ് മുഖര്‍ജി

നാഗ്പുര്‍: ആര്‍എസ്എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനെന്ന് പ്രകീര്‍ത്തിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആർഎസ്എസ് ആസ്ഥാനത്തെ സന്ദർശക ഡയറിയിലാണ് ഹെഡ്​ഗേവാറിനെ പ്രണബ് പ്രകീർത്തിച്ചത്. ഭാരതമാതിന്റെ വീരപുത്രന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് താനിവിടെ എത്തിയതെന്ന് പ്രണബ് മുഖര്‍ജി ഡയറിയില്‍ രേഖപ്പെടുത്തി.

മതേതരത്വമാണ് ഇന്ത്യയുടെ മതമെന്ന് പ്രണാബ് മുഖർജി പറഞ്ഞു. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ച് രൂപപ്പെട്ടതാണ് നമ്മുടെ ദേശീയത. ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണുതയുമുള്ളവരുമാക്കി മാറ്റുന്നത്. ദേശീയത എന്നതിന് വ്യക്തമായ വിശദീകരണം പണ്ഡിറ്റ് നെഹ്‌റു ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

ഇന്ത്യന്‍ ദേശീയത എന്നത് മറ്റുള്ളവരെ ഒഴിവാക്കുന്നതോ നാശത്തിന് കാരണമാകുന്നതോ അല്ലെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. വെറുപ്പിനേയും വിവേചനത്തിനെയും പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ സ്വത്വത്തിന് ഭീഷണിയാണ്. അസഹിഷ്ണുത നമ്മുടെ രാജ്യത്തിന്റെ വ്യക്തിത്വത്തിന് പ്രതിബന്ധമുണ്ടാക്കുന്നു. രാജ്യത്തോടുള്ള സമര്‍പ്പണമാണ് ദേശസ്‌നേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വേണ്ടി ഇന്ത്യയുടെ വാതില്‍ എപ്പോഴും തുറന്നുകിടന്നിരുന്നുവെന്നും പ്രണബ് മുഖർജി പറഞ്ഞു.

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനൊപ്പമാണ് അദ്ദേഹം സ്മാരകം സന്ദര്‍ശിക്കാനെത്തിയത്. സംഘടയുടെ സംഘശിക്ഷാ വര്‍ഗില്‍ പങ്കെടുക്കാനാണ് പ്രണബ് മുഖര്‍ജിയെ ആര്‍എസ്എസ് നേതൃത്വം ക്ഷണിച്ചത്. പ്രണബിന്റെ നാഗ്പൂര്‍ സന്ദർശനം വിവാദമായിരുന്നു. മകൾ അടക്കമുള്ളവർ പ്രണബിന്റെ സന്ദർശനത്തെ വിമർശിച്ചിരുന്നു. താന്‍ അവിടെ പോകുന്നതിലല്ല അവിടെ എന്താണ് പറയുന്നത് എന്നതാണ് പ്രധാനമെന്നാണ് വിമര്‍ശനങ്ങളോട് പ്രണബ് മുഖര്‍ജിയുടെ പ്രതികരണം.

പ്രണബ് മുഖര്‍ജിയുടെ ആർഎസ്​എസ്​ സമ്മേളനത്തിൽ പ​ങ്കെടുക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് കോൺഗ്രസ്​ നേതാക്കളും ഇടതു നേതാക്കളും രംഗത്തെത്തിയിരുന്നു. മതേതര താൽപര്യങ്ങൾ സംരക്ഷിക്കാൻ ആർഎസ്​എസ്​ പരിപാടിയിൽനിന്ന്​ വിട്ടുനിൽക്കണമെന്നാണ്​ കോൺഗ്രസ്​ നേതൃത്വം ശക്തമായി ആവശ്യപ്പെട്ടത്​. എന്നാല്‍, തനിക്ക് പറയാനുള്ളത്​ ഞാൻ നാഗ്​പുരിൽ പറയുമെന്നാണ് എല്ലാ വിമര്‍ശനങ്ങള്‍ക്കും പ്രണബ് മുഖർജി മറുപടി നല്‍കിയത്.

Story by
Read More >>