ഹിന്ദു പെൺകുട്ടിയെ തട്ടികൊണ്ടു പോയി എന്ന കേസ്;മുസ്ലിം യുവതിയായ ഗർഭിണിക്കും രണ്ടു സഹോദരിമാർക്കും ക്രൂര പീഡനം

ആക്രമണത്തെ തുടർന്ന് ഗർഭം അലസിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹിന്ദു പെൺകുട്ടിയെ തട്ടികൊണ്ടു പോയി എന്ന കേസ്;മുസ്ലിം യുവതിയായ ഗർഭിണിക്കും രണ്ടു സഹോദരിമാർക്കും ക്രൂര പീഡനം

ഗുവാഹത്തി: അസാമിലെ ദാരംഗിൽ പൊലീസ് ഔട്ട് പോസ്റ്റിനുള്ളിൽ മുസ്ലിം യുവതിയായ ഗർഭിണിക്കും രണ്ടു സഹോദരിമാർക്കും ക്രൂര പീഡനം. ഹിന്ദു പെൺകുട്ടിയെ തട്ടികൊണ്ടു പോയി എന്ന കേസിലാണ് പൊലീസിന്റെ ക്രൂരത.ആക്രമണത്തെ തുടർന്ന് ഗർഭം അലസിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സെപ്തംബർ 8നാണ് സംഭവം നടന്നതെങ്കിലും ഇരകൾ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല. തുടർന്ന് ചെവ്വാഴ്ച ഇവർ മാദ്ധ്യമങ്ങളെ സമീപിക്കുകയായിരുന്നു. ഒരു തട്ടികൊണ്ടു പോവൽ കേസുമായി ബന്ധപ്പെട്ടാണ് മിനുവാര ബീഗം, സാനുവാര, റുമേല എന്നി സഹോദരികളെ ഗുവാഹത്തിയിലെത്തി ബുർഹ പൊലീസ് അറസ്റ്റ്‌ചെയ്തത്. ഇവരെ ബുർഹ പൊലീസ് ഔട്ട്‌പോസ്റ്റ് ചുമതലയുള്ള മഹേന്ദ്ര ശർമ്മയുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് പരാതിയിൽ പറയുന്നു. അക്രമിച്ചവരിൽ ഒരു വനിതാ കോൺസ്റ്റബിളും ഉണ്ടായിരുന്നു. വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു. സഹോദരി ഗർഭിണിയാണ് അവളെ തല്ലരുതെന്ന് യാചിച്ചെങ്കിലും പൊലീസ് കേട്ടില്ല. ആക്രമണത്തിൽ അവൾക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു- മിനുവാര പറഞ്ഞു.

ഒരു ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയിലാണ് ഇവരെ അറസ്റ്റു ചെയ്തതെന്നും. അറസ്റ്റു ചെയ്ത മൂന്നു സഹോദരിമാർക്കും ഇതിൽ പങ്കുണ്ട്.മുതിർന്ന പെൺകുട്ടിയാണ് തട്ടികൊണ്ടു പോയത്. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചയുടൻ നടപടി സ്വീകരിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More >>