അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ തൊഴുത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി

വെബ് ഡസ്‌ക്: സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ ഗര്‍ഭിണിയെ കാലിത്തൊഴുത്തില്‍ കെട്ടിയിട്ട് ഭര്‍ത്താവ് ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്. ദില്ലിക്കടുത്ത...

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ തൊഴുത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി

വെബ് ഡസ്‌ക്: സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ ഗര്‍ഭിണിയെ കാലിത്തൊഴുത്തില്‍ കെട്ടിയിട്ട് ഭര്‍ത്താവ് ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്. ദില്ലിക്കടുത്ത നോയിഡയിലാണ് സംഭവം. ഗര്‍ഭിണിയെ മോചിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീധനം ആവശ്യപ്പെട്ട്‌ സ്ത്രീകളെ ഉപദ്രവിക്കുന്നത് തടയുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 498 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലിസ് പറഞ്ഞു.

''ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഞങ്ങള്‍ യുവതിയെ തൊഴുത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. നോയിഡയിലെ ചല്ലേര ഗ്രാമത്തിലെ ഭര്‍തൃവീട്ടിനടുത്തെ തൊഴുത്തിലാണ് അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ കണ്ടത്'' നോയിഡ സെക്ടര്‍ 39 പൊലീസ് സ്റ്റേഷന്‍ ഹെഡ് അനില്‍ കുമാറിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. യുവതി ഇപ്പോള്‍ കൈലാസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ നീരീക്ഷണത്തിലാണ്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഞെട്ടലും അസ്വസ്ഥതയും പ്രകടിപ്പിച്ച യുവതി ഇപ്പോള്‍ സാധാരണ നില കൈവരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. തലെ ദിവസം മുതല്‍ യുവതിയെ കാണുന്നില്ലെന്ന് പിതാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതെതുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. 28 കാരനായ ഭര്‍തൃസഹോദരനേയും ഭര്‍തൃപിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

Story by
Read More >>