ശിവസേനയുമായുളള ബന്ധം വഷളാകുന്നു; ഒറ്റക്ക് മത്സരിക്കാന്‍ ബിജെപിയോട് അമിത് ഷാ

Published On: 2018-07-23 03:45:00.0
ശിവസേനയുമായുളള ബന്ധം വഷളാകുന്നു; ഒറ്റക്ക് മത്സരിക്കാന്‍ ബിജെപിയോട് അമിത് ഷാ

വെബ്ഡസ്‌ക്: 2019 പൊതുതിരഞ്ഞെടുപ്പിനെ മഹാരാഷ്ട്രയില്‍ തനിച്ച് നേരിടണമെന്ന് പ്രവര്‍ത്തകരോട് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടു. ശിവസേനയുമായുളള ബന്ധം വഷളായതിനെ തുടര്‍ന്നാണ് തിരുമാനം. ഒറ്റക്ക് മത്സരിച്ച് ജയിക്കാനായി പ്രത്യേക ഉപായവും ബുത്തുതല പ്രവര്‍ത്തകര്‍ക്ക് ഷാ ഉപദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്.

''2019 നമ്മള്‍ തനിച്ചു മത്സരിക്കണം'' ''നിങ്ങള്‍ ഒരോ ബൂത്തിലേയും 51 ശതമാനം വോട്ടുകള്‍ നേടുന്നതിനായി തയ്യാറെടുക്കണം'' ബിജെപി അദ്ധ്യക്ഷനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ 48 ലോക്‌സഭാമണ്ഡലങ്ങളില്‍ ചുമതല വഹിക്കേണ്ടവരുടെ ലിസ്റ്റ് പാര്‍ട്ടി ഉടനെ പ്രഖ്യാപിക്കുമെന്നും ബിജെപി അദ്ധ്യക്ഷനുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

അതെസമയം, ഒറ്റക്ക് മത്സരിക്കുന്നതുമായി ബന്ധപെട്ട് സംസ്ഥാന ബിജെപി ഘടകം ഇതുവരെ പ്രതികരിച്ചിട്ടില്ല. 2014 ല്‍ ഇരുപാര്‍ട്ടികളും ഒരുമിച്ചാണ് മത്സരിച്ചത്. എന്നാല്‍, സംസ്ഥാനത്ത് മുമ്പില്ലാത്തവിധം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി മാറിയിരിക്കുകയാണ്.

Top Stories
Share it
Top