നിര്‍ഭയ കേസ്: പ്രതി മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ജനുവരി 22നാണ് കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാന്‍ കോടതി ഉത്തരവിട്ടത്.

നിര്‍ഭയ കേസ്: പ്രതി മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ വധശിക്ഷയില്‍ ഇളവു തേടി പ്രതികളിലൊരാളായ മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. മുകേഷ് സിങ്ങിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് ദയാഹര്‍ജി നല്‍കിയത്. ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

കേസില്‍ 2 പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ ചൊവ്വാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചിരിന്നത്. ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനാല്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കും.ജനുവരി 22നാണ് കേസില്‍ നാലു പ്രതികളെയും തൂക്കിലേറ്റാന്‍ കോടതി ഉത്തരവിട്ടത്.

Read More >>