രാഷ്ട്രപതി രാംനാഥ് കോവിന്ദ് സിയാച്ചിന്‍  സന്ദര്‍ശിക്കും

Published On: 2018-05-10 08:00:00.0
രാഷ്ട്രപതി രാംനാഥ് കോവിന്ദ് സിയാച്ചിന്‍  സന്ദര്‍ശിക്കും

ന്യുഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന്‌ സിയാച്ചിനിലെ സൈനിക കേന്ദ്രം സന്ദര്‍ശിച്ച് സൈന്യകരുമായി കൂടികാഴ്ച നടത്തും. രാഷ്ട്രപതിഭവനാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടത്

ലോകത്തെ ഏറ്റവും ഉയരം കൂടിയ സൈനിക മേഖലകളിലൊന്നായ ഇവിടേക്ക് പത്തു വര്‍ഷത്തിനുശേഷമാണ് ഇന്ത്യയുടെ രാഷ്ട്രപതി സന്ദര്‍ശനത്തിനെത്തുന്നത്. ഡോ. എ പി ജെ അബ്ദുള്‍ കലാമാണ് ഇതിനു മുമ്പ് സിയാച്ചിന്‍ സന്ദര്‍ശിച്ചത്. 2004ലായിരുന്നു സന്ദര്‍ശനം.

1984 മുതലാണ് സിയാച്ചിനില്‍ ഇന്ത്യ സൈന്യത്തെ വിന്യസിച്ചത്. ഡിസംബര്‍ 2015 വരെയുളള കണക്കില്‍ 869 സൈനികരാണ് കാലാവസ്ഥാ വ്യതിയാനം മൂലം സിയാച്ചിനില്‍ മരിച്ചിട്ടുള്ളത്. 2003ല്‍ ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ട ശേഷം പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചെങ്കിലും പൂര്‍ണമായും സംഘര്‍ഷമുക്തമാക്കാന്‍ സാധിച്ചിട്ടില്ല.

Top Stories
Share it
Top