ബംഗാള്‍ തെരഞ്ഞെടുപ്പ്: കള്ളവോട്ട് തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറെ തല്ലിച്ചതച്ച് തീവണ്ടിക്കുമുന്നിലെറിഞ്ഞു കൊന്നു

Published On: 2018-05-16 11:30:00.0
ബംഗാള്‍ തെരഞ്ഞെടുപ്പ്: കള്ളവോട്ട് തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറെ തല്ലിച്ചതച്ച് തീവണ്ടിക്കുമുന്നിലെറിഞ്ഞു കൊന്നു

കൊല്‍ക്കത്ത: കള്ളവോട്ട് തടഞ്ഞ അധ്യാപകനായ പ്രിസൈഡിംഗ് ഓഫീസറെ തൃണമൂല്‍ കോൺ​ഗ്രസ് സംഘം ക്രൂരമായി കൊലപ്പെടുത്തി. പ്രിസൈഡിങ് ഓഫീസറെ ക്രൂരമായി തല്ലിച്ചതച്ച ശേഷം ഓടുന്ന തീവണ്ടിക്കു മുന്നിലേക്ക് എറിയുകയായിരുന്നു. രാജ് കുമാർ റോയി എന്ന ഉദ്യോ​ഗസ്ഥനാണ് കൊല്ലപ്പെട്ടത്.

രാജ്കുമാര്‍ റോയിയെ തിരഞ്ഞെടുപ്പിന് ശേഷം കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റായ്ഗഞ്ചിലെ തീവണ്ടിപ്പാളത്തില്‍ മൃതശരീരം കണ്ടെത്തിയത്. തെരഞ്ഞെടുപ്പിനെ തുടർന്ന് വ്യാപകമായ അക്രമങ്ങളാണ് ബം​ഗാളിൽ നടന്നത്.

വോട്ടിംഗ് ദിനത്തില്‍ മാത്രം 7 സിപിഐ എം പ്രവര്‍ത്തകരടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. കള്ളവോട്ടുകള്‍ ചെയ്യുന്ന വീഡിയോകള്‍ പുറത്തുരികയും ബൂത്തില്‍ തൃണമൂല്‍ ക്രിമിനലുകള്‍ തോക്കുകളുമായി വന്ന വാര്‍ത്തകള്‍ക്ക് തെളിവുകളുണ്ടായിട്ടും ഒരു രീതിയുലുമുള്ള നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല,

വോട്ടുചെയ്യാനെത്തിയവരെ അക്രമികള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് തടയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് തെരഞ്ഞെുപ്പ് ദിവസം പുറത്തുവന്നിരുന്നത്‌.

Top Stories
Share it
Top