മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികം: ഡല്‍ഹിയില്‍ ഇന്ന് പിണറായിയുടെ വാര്‍ത്താസമ്മേളനം

Published On: 23 Jun 2018 4:00 AM GMT
മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികം: ഡല്‍ഹിയില്‍ ഇന്ന് പിണറായിയുടെ വാര്‍ത്താസമ്മേളനം

ന്യൂഡല്‍ഹി: എല്‍ഡിഎഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയില്‍ പ്രത്യേക വാര്‍ത്താസമ്മേളനം നടത്തും. ദേശീയ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഉച്ചവിരുന്നും സംഘടിപ്പിക്കുന്നുണ്ട്.

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തില്‍ കേരളത്തില്‍ പ്രത്യേക വാര്‍ത്താസമ്മേളനമോ വിരുന്നോ നടത്തിയിരുന്നില്ല. മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താര്‍ വിരുന്നിലും മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ക്ഷണമുണ്ടായിരുന്നില്ല.

മാധ്യമ പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വന്നതിന്റെ തുടക്കമായാണ് ഇതിനെ കാണുന്നത്. അതിനിടെ ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ശക്തമാക്കി.

Top Stories
Share it
Top