വീട്ടുപകരണങ്ങൾക്ക് വിലകുറയും; പുതിയ ജിഎസ്ടി നിരക്കുകൾ ജൂലായ് 27 മുതൽ

ന്യൂഡൽഹി: വീട്ടുപകരണങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്ന് നികുതിനിരക്ക് 18 ശതമാനമായി കുറച്ച് ജിഎസ്ടി കൗൺസിലിന്റെ തീരുമാനം. പതിനെട്ട് ഇനങ്ങളുടെ...

വീട്ടുപകരണങ്ങൾക്ക് വിലകുറയും; പുതിയ  ജിഎസ്ടി നിരക്കുകൾ ജൂലായ് 27 മുതൽ

ന്യൂഡൽഹി: വീട്ടുപകരണങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്ന് നികുതിനിരക്ക് 18 ശതമാനമായി കുറച്ച് ജിഎസ്ടി കൗൺസിലിന്റെ തീരുമാനം. പതിനെട്ട് ഇനങ്ങളുടെ നിരക്കുകളാണ് വെട്ടിക്കുറക്കാനും നികുതി റിട്ടേൺ ലളിതമാക്കാനും ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ തീരുമാനമായി.

ടെലിവിഷൻ,റെഫ്രിജറേറ്റർ, മിക്സി തുടങ്ങി ഒട്ടേറെ വീട്ടുപകരണങ്ങളുടെ നികുതി 28 ശതമാനത്തിൽനിന്ന് നികുതിനിരക്ക് 18 ശതമാനമായി വെട്ടിക്കുറച്ചു. നിലവിൽ 12 ശതമാനം നികുതി നിരക്കുണ്ടായിരുന്ന സാനിറ്ററി നാപ്കിനുകളെ നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എണ്ണായിരം കോടിമുതൽ പതിനായിരം കോടി രൂപയുടെവരെ നികുതിയിളവുകളാണ് 28-ാമത് ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ പ്രഖ്യാപിച്ചിത്. പുതിയ നികുതി നിരക്കുകൾ ജൂലായ് 27 മുതൽ പ്രാബല്യത്തിലാകും. ആകെ 40 ഭേദഗതികൾക്കാണ് അംഗീകാരം നൽകിയത്. ഇവ ഇനി പാർലമെന്റ് പാസാക്കും.

ജി.എസ്.ടി. റിട്ടേൺ സമർപ്പണം ലളിതമാക്കിയതാണ് സുപ്രധാന തീരുമാനങ്ങളിലൊന്ന്. അഞ്ചുകോടി രൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ഇനി നാലു മാസത്തിലൊരിക്കൽ റിട്ടേൺ സമർപ്പിച്ചാൽ മതി. നിലവിൽ മാസംതോറും റിട്ടേൺ നൽകേണ്ടിയിരുന്നു.

അതേസമയം, നികുതി മാസംതോറും നൽകണം. 93 ശതമാനത്തോളം വ്യാപാരികൾക്കും ചെറുകിട സംരംഭകർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇ-വേ ബിൽ തർക്കങ്ങൾ കുറയ്ക്കുന്നതിന് വാഹനങ്ങളിൽ റേഡിയോ ഫ്രീക്വൻസി ടാഗുകൾ ഏർപ്പെടുത്തും.

അസം, അരുണാചൽപ്രദേശ്, ഹിമാചൽപ്രദേശ്, സിക്കിം, മേഘാലയ സംസ്ഥാനങ്ങൾക്ക് നികുതി ഇളവിനുള്ള പരിധി 10 ലക്ഷം രൂപയിൽനിന്ന് 20 ലക്ഷമാക്കി ഉയർത്തി. ഹോട്ടലുകളിൽ ഈടാക്കുന്ന തുകയ്ക്ക് നികുതി മതിയാകും. മുൻകൂട്ടി നിശ്ചയിച്ച തുകയ്ക്ക് നികുതി നൽകേണ്ടതില്ല.

പഞ്ചസാര സെസിന്റെ കാര്യത്തിൽ തീരുമാനമായില്ല. അടുത്ത യോഗത്തിൽ ഇക്കാര്യം തീരുമാനിക്കും. ഓഗസ്റ്റ് നാലിനാണ് അടുത്ത ജി.എസ്.ടി. കൗൺസിൽ യോഗം. കേന്ദ്ര ധനമന്ത്രിയുടെ ചുമതലയുള്ള പീയൂഷ് ഗോയലിന്റെ അധ്യക്ഷതയിലായിരുന്നു കൗൺസിൽ യോഗം. കഴിഞ്ഞ ജനുവരിയിൽ 29 ഉത്പന്നങ്ങളുടെയും 2017 നവംബറിൽ ഇരുനൂറോളം ഉത്പന്നങ്ങളുടെ നികുതി കുറച്ചിരുന്നു.

Story by
Read More >>