ലോകത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ശക്തിയായി യോഗ മാറി-പ്രധാനമന്ത്രി

Published On: 21 Jun 2018 3:00 AM GMT
ലോകത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ശക്തിയായി യോഗ മാറി-പ്രധാനമന്ത്രി

ഡെഹ്‌റാഡൂണ്‍: ഇന്ന് അന്താരാഷ്ട്ര യോഗം ദിനം. നാലാമത് യോഗ ദിനത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിപുലമായ പരിപാടികളാണ് ഒരുക്കിയത്. ഉത്തരാഖണ്ഡില്‍ 50000 പേര്‍ പങ്കെടുക്കുന്ന യോഗ പ്രകടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. ലോകത്തെ പര്‌സപരം ചേര്‍ത്തുനിര്‍ത്തുന്ന ശക്തിയായി ഇന്ന് യോഗ മാറിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ആയൂരാരോഗ്യ സൗഖ്യത്താനായുള്ള അന്വേഷണത്തില്‍ യോഗ ദിനം ലോകത്തെ തന്നെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡെഹ്‌റാഡൂണ്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗദിനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

അതിവേഗം മാറുന്ന ഈ കാലഘട്ടത്തില്‍ ഒരാളുടെ ശരീരത്തെയും തലച്ചോറിനെയും ആത്മാവിനെയും ഒരുമിച്ച് നിര്‍ത്താന്‍ യോഗകൊണ്ട് സാധിക്കുമെന്ന് മോദി പറഞ്ഞു.ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുന്നു. യോഗദിനം നല്ല ആരോഗ്യത്തിനായുള്ള വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top