ഒരാഴ്ച കൊണ്ട് ബിഹാറില്‍ 8.5 ലക്ഷം ശൗചാലയങ്ങള്‍ ഉണ്ടാക്കിയെന്ന് മോദിയുടെ അവകാശവാദം

Published On: 2018-04-11 11:15:00.0
ഒരാഴ്ച കൊണ്ട് ബിഹാറില്‍ 8.5 ലക്ഷം ശൗചാലയങ്ങള്‍ ഉണ്ടാക്കിയെന്ന് മോദിയുടെ അവകാശവാദം

പാറ്റ്‌ന: ബിഹാറില്‍ ഒരാഴ്ചക്കുള്ളില്‍ 8.5 ലക്ഷം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ബിഹാര്‍ അടുത്ത് തന്നെ ദേശീയ ശരാശരിക്കൊപ്പമെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ മോത്തിഹരിയില്‍ 20000 ശുചിത്വ വളണ്ടിയര്‍മാര്‍ പങ്കെടുത്ത പരിപാടിയില്‍ വെച്ചായിരുന്നു മോദിയുടെ പ്രഖ്യാപനം.

എന്നാല്‍ പ്രധാനമന്ത്രിയുടെ വാദം കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. ഒരാഴ്ചക്കുള്ളില്‍ 8.5 ലക്ഷം ശൗചാലയം നിര്‍മ്മിക്കണമെങ്കില്‍ ഒരു മിനുറ്റില്‍ 84ലധികം ശൗചാലയങ്ങള്‍ പണി തീര്‍ക്കണമെന്നുമാണ് തേജസ്വിയുടെ പരിഹാസം. മോദി വലിയ വീരവാദം മുഴക്കുകയാണെന്നും തേജസ്വി കളിയാക്കി.

PM claimed 8.50 Lacs toilets made just in a week in Bihar.

1 week= 7 Days
1 Day= 24 Hrs
7 Days= 168 Hrs
1 Hour= 60 Mins

So

8500008=5059 Toilets per Hr
5059/60 = 84.31 Toilets per min

Such a big goof-up from PM Sahab. I believe even CM Bihar won’t agree on such false claims

— Tejashwi Yadav (@yadavtejashwi) April 10, 2018

മുംബൈ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സഞ്ജയ് നിരുപവും മോഡിയെ പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് ഇരു നേതാക്കളുടേയും പരിഹാസം. 1.4 ശൗചാലയം ഒരു സെക്കന്റിനുള്ളില്‍ പണിതാല്‍ മാത്രമേ ശരിയാവൂ. ഇത് മനുഷ്യന്‍മാരെ കൊണ്ട് നടക്കുന്ന കാര്യമല്ല. പക്ഷെ ഭരണത്തിന്റെ അവസാന നാളുകളില്‍ ഇതേ പോലെയുള്ള വമ്പന്‍ നുണകളുമായി പ്രധാനമന്ത്രി മോഡി രംഗത്ത് വരുമെന്ന് സഞ്ജയ് നിരുപം പറഞ്ഞു.

8.5 lac toilets in a week? That means 1.4 toilets every second.
I don't think its humanly possible to construct toilets at such high speed. But it is very much possible for PM Modi to make such false claims at the fag end of his government. pic.twitter.com/qR4uEZ5Dbn

— Sanjay Nirupam (@sanjaynirupam) April 10, 2018

Top Stories
Share it
Top