പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍: പൂര്‍ത്തീകരണത്തില്‍ വന്‍വീഴ്ച

ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി ആവാസ് യോജന- ഗ്രാമീണിനു കീഴില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ അനുവദിച്ച 20 ലക്ഷം വീടുകളില്‍ 4.05 ശതമാനം മാത്രമാണ്...

പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍: പൂര്‍ത്തീകരണത്തില്‍ വന്‍വീഴ്ച

ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി ആവാസ് യോജന- ഗ്രാമീണിനു കീഴില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ അനുവദിച്ച 20 ലക്ഷം വീടുകളില്‍ 4.05 ശതമാനം മാത്രമാണ് പൂര്‍ത്തിയായതെന്ന് ഗ്രാമവികസന മന്ത്രാലയത്തിന്റെ കണക്ക്. 2018ല്‍ ചത്തീസ്ഗഡ്, ഹരിയാന, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 20,23,884 വീടുകള്‍ക്കാണ് അനുമതി നല്‍കിയത്. എന്നാല്‍ 82,143 വീടുകളുടെ പണി മാത്രമാണ് പൂര്‍ത്തിയായത്.

ഹരിയാനയിലും യു.പിയിലും ഒരു വീടു പോലും നിര്‍മ്മിച്ചില്ല. ഹരിയാനയില്‍ ആകെ 10 വീടുകളേ നിര്‍മ്മിക്കേണ്ടതുള്ളൂ. 89,426 വീടുകളാണ് യു.പിയില്‍ നിര്‍മ്മിക്കേണ്ടത്. ചത്തീസ്ഗഡില്‍ 2,53549 വീടുകള്‍ക്ക് അനുമതി ലഭിച്ചിരുന്നെങ്കിലും 146 വീടുകള്‍ മാത്രമാണ് പൂര്‍ത്തിയായത്.

മറ്റു സംസ്ഥാനങ്ങളുടെനിലയും ഏതാണ്ട് ഇങ്ങനെതന്നെ. ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ച മധ്യപ്രദേശ് അനുവദിച്ചതിന്റെ 9.7 ശതമാനം വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്.
പദ്ധതി ഇഴഞ്ഞുനീങ്ങാനുള്ള പ്രധാന കാരണം സംസ്ഥാന സര്‍ക്കാരുകളുടെ നിസ്സഹകരണം മൂലമാണെന്ന് ഗ്രാമവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കളുടെ ലഭ്യതക്കുറവുമാണ് വീടുനിര്‍മാണം വൈകാന്‍ മറ്റൊരു കാരണം.
പ്രദേശികമായ മറ്റു ഘടകങ്ങളും മെല്ലെപ്പോക്കിനു കാരണമാണെന്ന് ഹൈദരാബദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റിലെ പ്രൊഫസര്‍ എച്ച്.കെ. സോളങ്കി പറയുന്നു.
ചത്തീസ്ഗഡിലും മധ്യപ്രദേശിലും അടുത്തവര്‍ഷം തെരഞ്ഞടുപ്പ് നടക്കും. അതോടെ അടുത്ത മാസങ്ങളില്‍ പൂര്‍ത്തിയാക്കപ്പെടുന്ന വീടുകളുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിരം തന്ത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story by
Read More >>