കോണ്‍ഗ്രസിനെ പ്രയങ്ക നയിക്കും; പൗരത്വ നിയമ പ്രതിഷേധങ്ങള്‍ക്ക് ശക്തി കൂട്ടാന്‍ രൂപീകരിച്ച സമിതിയില്‍ രാഹുലില്ല

റിപ്പബ്ലിക്ക് ദിന വാരത്തില്‍ ആഘോഷങ്ങളെ പ്രക്ഷോഭ ആയുധങ്ങളാക്കാനാണ് സമിതിയുടെ തീരുമാനമെന്നാണ് വിവരം.

കോണ്‍ഗ്രസിനെ പ്രയങ്ക നയിക്കും;  പൗരത്വ നിയമ പ്രതിഷേധങ്ങള്‍ക്ക് ശക്തി കൂട്ടാന്‍ രൂപീകരിച്ച സമിതിയില്‍ രാഹുലില്ല

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റര്‍ എന്നീ വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് വേഗതയും ശക്തിയും കൂട്ടാന്‍ അനൗപചാരികമായ ഉന്നത സമിതിയ്ക്ക് രൂപം നല്‍കി കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധി,അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍, ജ്യോതിരാദിത്യ സിന്ധ്യ, ശക്തിസിങ് ഗൊഗില്‍, രാജീവ് സത്തവ്, ദീപേന്ദര്‍ ഹൂഡ, ജിതിന്‍ പ്രസാദ, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് സമിതിയിലുള്ളത്.

മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ സമിതിയില്‍ ഉൾപ്പെട്ടിട്ടില്ല. അതിവേഗ പ്രതികരണ സമിതിയെ സംബന്ധിച്ച് പ്രഖ്യാപനമൊന്നും നടത്തില്ലെന്നാണ് വിവരം. പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുക എന്നതാണ് സമിതിയുടെ ആദ്യ ഉത്തരവാദിത്വം. റിപ്പബ്ലിക്ക് ദിന വാരത്തില്‍ ആഘോഷങ്ങളെ പ്രക്ഷോഭ ആയുധങ്ങളാക്കാനാണ് സമിതിയുടെ തീരുമാനമെന്നാണ് വിവരം.

ഭരണഘടനയുടെ ആമുഖം വായിക്കുന്ന പരിപാടികളും മതസൗഹാര്‍ദവുമായി ബന്ധപ്പെട്ട പരിപാടികളുംസംഘടിപ്പിക്കും. ജനുവരി 23 നേതാജി സുഭാഷ് ചന്ദ്രബോസ് ദിനത്തിനും റിപ്പബ്ലിക്ക് ദിനത്തിനും ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30നും കോണ്‍ഗ്രസ് പരിപാടികള്‍ സംഘടിപ്പിക്കും.

Read More >>