പ്രധാന പ്രശ്‌നം രാഹുൽ ഗാന്ധി അകന്നു പോയത്; തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ വിജയ സാദ്ധ്യത പരിമിതം: സൽമാൻ ഖുർഷിദ്

അദ്ധ്യക്ഷ സ്ഥാനത്തുനിന്നും രാഹുൽ ഗാന്ധി രാജിവച്ചതോടെ പാർട്ടി ശൂന്യതയിലായെന്നും ഭാവി അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന പ്രശ്‌നം രാഹുൽ ഗാന്ധി അകന്നു പോയത്; തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ വിജയ സാദ്ധ്യത പരിമിതം: സൽമാൻ ഖുർഷിദ്

ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ വിജയ സാദ്ധ്യത പരിമിതമാണെന്ന് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്. അദ്ധ്യക്ഷ സ്ഥാനത്തുനിന്നും രാഹുൽ ഗാന്ധി രാജിവച്ചതോടെ പാർട്ടി ശൂന്യതയിലായെന്നും ഭാവി അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലാക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം പാർട്ടിയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട് അതിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ്. അതിനായി പൊരുതുകയാണ്. എന്നാൽ പ്രധാന പ്രശ്‌നം രാഹുൽ ഗാന്ധി അകന്നു പോയി എന്നതാണെന്നും മുൻ കേന്ദ്ര മന്ത്രിയായ അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയാണ് രാഹുലിന്റെ രാജിക്കു പിന്നിലെ കാരണം. പിന്നീട് സോണിയ ഇടക്കാല അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. എന്നാൽ ഗരാഹുൽ വലിയൊരു ശൂന്യത അവശേഷിപ്പിച്ചാണ് രാജിവെച്ചത്. അതി പരിഹരിക്കാനോ നികത്താനോ സോണിയ ശ്രമിക്കുന്നുണ്ടാവാം. എന്നാൽ ആ ശൂന്യത അതുപോലെ നിലനിൽക്കുകയാണ്-സൽമാൻ ഖുർഷിദ് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ എന്തു കൊണ്ടാണ് തോറ്റു പോയതെന്ന് ഇനിയും കണ്ടെത്താനോ വിശകലനം ചെയ്യാനോ തങ്ങൾക്കായിട്ടില്ല. എന്നാൽ അതിനേക്കാൾ വലിയ പ്രതിസന്ധിയാണ് രാഹുലിന്റെ രാജി സൃഷ്ടിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 542 സീറ്റുകളിൽ 52 എണ്ണത്തിൽ മാത്രമായി കോൺഗ്രസിന്റെ വിജയം ഒതുങ്ങി. ഇതോടെയായിരുന്നു അദ്ധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാഹുലിന്റെ രാജി. പാർട്ടിക്കുള്ളിൽ തന്നെ ചില അഭിപ്രായ ഭിന്നതകളുണ്ട്. രണ്ടു സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

Next Story
Read More >>