ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ മെച്ചം ലൈംഗിക തൊഴിലാളികള്‍; ബി ജെ പി എം എല്‍ എ സുരേന്ദ്ര സിങ്  

ഉത്തര്‍ പ്രദേശ്: ഉത്തര്‍ പ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും എംഎല്‍എയുമായ സുരേന്ദ്ര സിങ്. ലൈംഗിക...

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ മെച്ചം ലൈംഗിക തൊഴിലാളികള്‍; ബി ജെ പി എം എല്‍ എ സുരേന്ദ്ര സിങ്  

ഉത്തര്‍ പ്രദേശ്: ഉത്തര്‍ പ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും എംഎല്‍എയുമായ സുരേന്ദ്ര സിങ്. ലൈംഗിക തൊഴിലാളികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരേക്കാള്‍ മെച്ചമാണ്. പണം വാങ്ങി അവര്‍ ജോലി ചെയ്യുന്നുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണം വാങ്ങിയിട്ടും ജോലി ചെയ്യുന്നില്ലെന്നും സുരേന്ദ്ര സിങ് പറഞ്ഞു. കൈക്കൂലി ആവശ്യപ്പെടുന്നവരെ കൈകാര്യം ചെയ്യണമെന്നും എംഎല്‍എ അനുയായികളോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഒരു പൊതുപരിപാടിക്കിടെയായിരുന്നു എംഎല്‍എയുടെ പ്രസ്താവന.

നരേന്ദ്രമോദിക്കെതിരെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയുമുള്ള വിമര്‍ശനങ്ങളിലൂടെയും നേരത്തെ സുരേന്ദ്ര സിങ് മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്. കെെരാന, നൂര്‍പുര്‍ മണ്ഡലങ്ങളിലെ ഉപതെരഞ്ഞടുപ്പ് ബിജെപിക്ക് തിരിച്ചടിയായത് യോഗി ആദിത്യനാഥിന്റെ നടപടികളുടെ ഫലമാണെന്നും സുരേന്ദ്ര സിങ് ആരോപിച്ചിരുന്നു.

Story by
Read More >>