ബിജെപി ഹിന്ദിക്കാരുടെ മാത്രം പാര്‍ട്ടിയല്ലെന്ന് തെളിയിച്ചുവെന്ന് മോദി

Published On: 15 May 2018 4:00 PM GMT
ബിജെപി ഹിന്ദിക്കാരുടെ മാത്രം പാര്‍ട്ടിയല്ലെന്ന് തെളിയിച്ചുവെന്ന് മോദി

ന്യൂഡല്‍ഹി: ഹിന്ദി സംസാരിക്കുന്നവരുടെ മാത്രം പാര്‍ട്ടിയാണ് ബിജെപിയെന്ന തെറ്റിദ്ധാരണ കര്‍ണാടകയിലടക്കം സമീപ കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലൂടെ തെളിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ബിജെപി ജയിച്ചു. ഇവിടുത്തെ ജനങ്ങളൊന്നും ഹിന്ദി സംസാരിക്കുന്നവരല്ല. കര്‍ണാടകത്തിലും വ്യത്യസ്തമല്ല. അവിടുത്തെ ജനങ്ങള്‍ തനിക്ക് തന്ന സ്‌നേഹത്തെ ഏറെ വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'കാലങ്ങളോളം ആളുകള്‍ ധരിച്ചിരുന്നത് ബിജെപി ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്നാണ്‌. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലുള്ളവരൊന്നും ഹിന്ദി സംസാരിക്കുന്നവരല്ല.അവിടെയെല്ലാം ബിജെപി വിജയിച്ചു. ഇന്ന് കര്‍ണാടകയിലെ ജനങ്ങള്‍ ബിജെപി ഇന്ത്യന്‍ പാര്‍ട്ടിയാണെന്നും എല്ലാ ഇന്ത്യക്കാരുടെയും പാര്‍ട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്', പ്രധാനമന്ത്രി പറഞ്ഞു.

Top Stories
Share it
Top