അസം: പൗരത്വപട്ടികയില്‍ ഉള്‍പ്പെടാത്തവരെ നാടുകടത്തില്ലെന്ന് കേന്ദ്രം

Published On: 2018-08-04 02:45:00.0
അസം: പൗരത്വപട്ടികയില്‍ ഉള്‍പ്പെടാത്തവരെ നാടുകടത്തില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അസമില്‍ ദേശീയ പൗരത്വ പട്ടികയുടെ കരടു പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ പട്ടികയില്‍ ഉള്‍പ്പെടാത്തവരെ നാടുകടത്തില്ലെന്ന് അഭ്യന്തരമന്ത്രി രാജാനാഥ് സിങ് അനൗപചാരികമായി ബംഗ്ലാദേശ് അഭ്യന്തരമന്ത്രിയെ അറിയിച്ചതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ജൂലൈ 13 ന് ധാക്ക സന്ദര്‍ശിച്ച രാജ്‌നാഥ് സിങ് ബംഗ്ലാദേശ് അഭ്യന്തര മന്ത്രി അസദുസമാന്‍ ഖാനെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കരട് പൗരത്വപട്ടിക പ്രസിദ്ധീകരിക്കുമെന്നും അതില്‍ ഉള്‍പ്പെടാത്തവരെ തിരിച്ചയക്കുന്നതു സംമ്പന്ധിച്ച് യാതൊരു തിരുമാനവും ഇന്ത്യന്‍ സര്‍ക്കാര്‍ കൈകൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പൗരത്വ പട്ടിക സുപ്രീം കോടതി ഉത്തരവുപ്രകാരം തയ്യാറാക്കിയ കരടുരേഖ മാത്രമാണെന്നും രാജനാഥ് സിങ് തന്റെ ധാക്ക സന്ദര്‍ശനത്തിനിടെ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. നാടുകടത്തല്‍ വിഷയത്തെ കുറിച്ച് ഇന്ത്യയില്‍ ആരും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ബംഗ്ലാദേശ് സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്്.


Top Stories
Share it
Top