സംവരണമെന്നതിനര്‍ത്ഥം ജോലിയെന്നല്ല: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

മുംബൈ: സംവരണം എന്നാല്‍ അർത്ഥം ജോലിയല്ലെന്നും സംവരണം ഉള്ളതുകൊണ്ട് ജോലി ലഭിച്ചുകൊള്ളണമെന്നില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സമൂഹത്തിലെ...

സംവരണമെന്നതിനര്‍ത്ഥം ജോലിയെന്നല്ല: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

മുംബൈ: സംവരണം എന്നാല്‍ അർത്ഥം ജോലിയല്ലെന്നും സംവരണം ഉള്ളതുകൊണ്ട് ജോലി ലഭിച്ചുകൊള്ളണമെന്നില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സമൂഹത്തിലെ പിന്നാക്കക്കാരെ ദരിദ്രരായി പരിഗണിക്കാമെങ്കിലും എല്ലാവര്‍ക്കും ജോലി നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കാലങ്ങളായി മറാത്ത വിഭാഗം നടത്തുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

സംവരണം നല്‍കിയാല്‍ തന്നെ ഇവര്‍ക്ക് നല്‍കാന്‍ ജോലിയെവിടെ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ആവിര്‍ഭാവത്തോടെ രാജ്യത്ത് ജോലിയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ ജോലികളിലേക്കുള്ള റിക്രൂട്ട്‌മെന്റും നിലച്ച മട്ടാണ്. ബീഹാറിലേയും ഉത്തര്‍പ്രദേശിലേയും എല്ലാവരും പറയുന്നു തങ്ങള്‍ പിന്നോക്കകാരാണെന്ന്. സര്‍ക്കാര്‍ എന്ത് ചെയ്യുമെന്നും നിതിന്‍ ഗഡ്കരി ചോദിക്കുന്നു.

ബിഹാറിലേയും ഉത്തര്‍പ്രദേശിലേയും രാഷ്ട്രീയ സ്വാധീനമുള്ള ബ്രഹ്മണര്‍ ശക്തരാണെങ്കിലും അവരും പറയുന്നു പിന്നോക്കക്കാരാണെന്ന്, സമുഹത്തില്‍ ഭക്ഷണവും വെള്ളവും പാര്‍പ്പിടവും വസ്ത്രവുമില്ലാത്തവരായി മറാത്തികളും ഹിന്ദുക്കളും മുസ്ലിങ്ങളും ഉണ്ടെന്നും, ഇവര്‍ ദരിദ്രര്‍ തന്നെയാണ്, എന്നാല്‍ ഇവരെ ചിലര്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി മറാത്തികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും അവിടത്തെ ജനങ്ങള്‍ സമാധാനം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്താരാവാദിത്തമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ സമാധാനം തകര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ സംവരണത്തിനായുള്ള പ്രക്ഷോഭം ആളികത്തുന്നതിനിടെയിലാണ് കേന്ദ്രമന്ത്രി ഗഡ്കരിയുടെ പ്രതികരണം. സംവരണ പ്രക്ഷോഭത്തില്‍ മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ കൂടി ആത്മഹത്യ ചെയ്തു. 25കാരനായ അരുണ്‍ ജഗനാഥ്, ബാദ്ല, 22കാരനായ പരമേശ്വര്‍ ബാബന്‍ ഗോണ്ട എന്നിവരാണ് ആത്മഹത്യ ചെയ്തത്.

Story by
Read More >>